ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന മൊബൈൽ വെർച്വൽ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷനായ BevQ ഉടൻ playstore -ൽ ലഭ്യമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമായിട്ട് കൊച്ചി ആസ്ഥാനമായുള്ള ഫെയർകോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്ലിക്കേഷൻ നിർമിച്ചത്. ചില സാങ്കേതിക തടസങ്ങൾ കാരണമാണ് ആപ്ലിക്കേഷൻ ഇറങ്ങുന്നത് വൈകിയത്.
1.ബെവ് ക്യൂ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം
ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ Bev Q App ഡൌൺലോഡ് ചെയ്യാവുന്നതാണ്
2.ലോഗിൻ ചെയ്യേണ്ട വിധം
- ഉപഭോകതാക്കൾ അവരുടെ പേര്, മൊബൈൽ നമ്പർ ,പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ കഴിയും
- ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് ഉപഭോക്താവ് നിബന്ധനകളും വ്യവസ്ഥകളും അഗീകരിക്കണം
- ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.
3. സ്ഥിതീകരണ സ്ക്രീൻ
- തന്നിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ആറ് അക്ക സ്ഥിതീകരണ കോഡ് ലഭിക്കുന്നതായിരിക്കും.
- സ്ഥിതീകരണ കോഡ് ( OTP ) ലഭിച്ചില്ലെങ്കിൽ വീണ്ടും അയക്കുന്നതിന് ഉപഭോഗലത്താവിന് "ഓ ടി പി വീണ്ടും അയക്കുക " ക്ലിക്ക് ചെയ്യുക.
4.ഔട്ട്ലെറ്റ് ബുക്കിംഗ്.
- വിജയകരമായ പരിശോധനയ്ക്ക് ശേഷം ഉപഭോകതാവിന് ഔട്ട്ലെറ്റ് ബുക്കിംഗ് പേജിലേക്ക് റീഡയക്‌ട് ചെയ്യും.
- ശേഷം ഉപഭോക്താവിന് മദ്യം, അല്ലെങ്കിൽ ബിയർ & വൈൻ ബിവറേജ് തരം തിരഞ്ഞെടുക്കാം.
SMS മുഖേനയുള്ള ബുക്കിംഗ്
SMS മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നതിനുവേണ്ടിയുള്ള ഫോർമാറ്റ് ലിക്കർ ആവശ്യമുള്ളവർക്ക്. <BL><SPACE><PINCODE><SPACE><NAME> എന്ന് ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിലേക്ക് SMS അയക്കാവുന്നതാണ് SMS ന് മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നും നിങ്ങളുടെ ഫോണിലേക്ക് ബുക്കിംഗ് ഉറപ്പു വരുത്തിയുള്ള മെസ്സേജ് വരുന്നതായിരിക്കും
ബുക്കിംഗ് സ്ഥിതീകരണം എങ്ങനെ ഉറപ്പുവരുത്താം
- ബുക്കിംഗ് സ്ഥിതീകരിച്ചുകഴിഞ്ഞാൽ ഉപഭോക്താവിന് ഒരു ക്യൂ നമ്പറും ഔട്ലെറ്റിനെകുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത തിയതിയും സമയവും ഉള്ള ഒരു സ്ഥിതീകരണ പേജ് ലഭിക്കും.
- വിഷാദശാംശങ്ങൾ സ്കാൻ ചെയ്യുന്നതിന് ഉപഭോക്താവിന് QR കോഡ് ഉപയോഗിക്കാം.
ടോക്കൺ ലഭ്യമല്ല.
- ടൈം സ്ലോട്ട് ലഭ്യമല്ലെങ്കിൽ ഉപഭോക്താവിന് ടോക്കൺ ലഭ്യമല്ല എന്നൊരു സന്ദേശം ലഭിക്കും.
സ്ലോട്ട് ബുക്കിംഗ് ലഭ്യമല്ലെങ്കിൽ
- ഉപഭോക്താവിന് സ്ഥിതീകരിച്ച ടോക്കൺ ലഭിച്ചുകഴിഞ്ഞാൽ 5 ദിവസത്തിനു ശേഷം മാത്രമെ മറ്റൊരു ബുക്കിംഗ് സാധ്യമാകൂ
സ്ലോട്ട് ബുക്കിംഗ് സമയം.
- 6am മുതൽ 10 pm വരെ മാത്രമേ സ്ലോട്ട് ബുക്കിംഗ് നടത്താൻ സാധ്യമാകൂ.