കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി. പിന്നെന്ത് നോക്കാൻ സംഭവം എന്താണെന്നു അറിയണമല്ലോ എന്നോർത്ത് വണ്ടി റോഡിൽ ഒതുക്കി ഇട്ടിട്ട് നേരെ സ്റ്റാൻഡിന്റെ ഉള്ളിലേക്കു കയറി ചെന്നു. അവിടെ കണ്ട ഒരു ഉദ്യോഗസ്ഥനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ
സംഭവം നിസാരക്കാരനല്ല വേറെ ലെവൽ കളികളായിരുന്നു.
അദ്ദേഹം പറഞ്ഞു മൂന്നാർ വരുന്നവർക്ക് കുറച്ച് ബഡ്ജെറ്റായി താമസിക്കാൻ വേണ്ടി KSRTC ഒരുക്കിയിരിക്കുന്ന 2 സ്ലീപ്പർ ബസ്സായിരുന്നു അത്. ഒന്ന് തുറന്നു കാണിക്കുന്നതിൽ ബുദ്ധിമുട്ടോ എന്ന് ചോദിച്ചപ്പോൾ ആ സാറിന്റെ മറുപടി. കേറി ഫോട്ടോ എടുത്തിട്ട് കേരളം മുഴുവൻ എത്തിക്കേടാ മക്കളെ എന്ന്. താക്കോൽ എടുത്തിട്ട് വരാമെന്നും പറഞ്ഞു പുള്ളി അകത്തേക്ക് പോയി. ഉള്ളത് പറയാമല്ലോ ആദ്യമായിട്ടാണ് സർക്കാരിന്റെ ഒരു സേവനം ഫോട്ടോ എടുത്തോ എന്നും പറഞ്ഞു തുറന്നു തരുന്നത്. കുറച്ച് സമയത്തിനുള്ളിൽ തന്നെ താക്കോലുമെടുത്ത് അതിന്റെ കപ്പിത്താൻ എത്തി. ഞങ്ങളോട് പറഞ്ഞു നിങ്ങൾക്ക് ആവിശ്യത്തിന് വേണ്ടത്രയും ഫോട്ടോയോ വീഡിയോയോ എന്താന്ന് വെച്ചാൽ എടുത്തിട്ട് പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ പറഞ്ഞു.
Watch Full video :
പിന്നെ ഇനി എന്ത് നോക്കാനാ. നേരെ ബസിനുള്ളിലേക്ക് കയറി. കേറുന്നയുടൻ ആദ്യം കാണുന്നത് ഒരു ഓട്ടോമാറ്റിക് സാനിറ്റൈസർ ആണ്. ഈ കോവിഡ് കാലത്ത് ആദ്യം വേണ്ടത് അതാണല്ലോ. അതിനൊരു കുറവും വരുത്തിയിട്ടില്ല. ഉള്ളിലേക്ക് കയറിയാൽ ആദ്യം കാണുന്നത് ഒരു വാട്ടർ പ്യൂരിഫൈർ ആണ്.24 മണിക്കൂറും കുടിവെള്ളം ഫ്രീ ആയി ലഭിക്കും. കൂടെ ഭക്ഷണമൊക്കെ കഴിക്കാൻ സൗകര്യത്തിനു ഒരു ടേബിളും. തൊട്ടടുത്ത് തന്നെ വാഷ് ബേസനും മറ്റുമൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ 16 പേർക്കാണ് ഒരു ബസ്സിൽ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. വളരെ മികച്ച രീതിയിൽ ഓരോരുത്തർക്കും കിടക്കാനുള്ള സൗകര്യം. കൂട്ടത്തിൽ ബുക്ക് ചെയ്ത് അകത്തേക്ക് കയറുമ്പോൾ തന്നെ ഒരു താക്കോൽ നമ്മുക്ക് തരും. കൊണ്ട് വരുന്ന ബാഗും മറ്റുമൊക്കെ സൂക്ഷിക്കാൻ വേണ്ടി എല്ലാ ബെഡിന്റെയും താഴെ ആയി ഒരു ചെറിയ ലോക്കറും ഉണ്ട്. ഇതിലൊക്കെ ഉപരി ബസ്സിലെ ഏറ്റവും ഹൈലൈറ്റ് 100 രൂപക്ക് ac ബസ്സ് ആണെന്നുള്ളതാണ്. 2 ചാർജിങ് സോക്കറ്റുകൾ ഫോൺ ചാർജ് ചെയ്യാനായി ഉണ്ട്. അതിൽ ചാർജ് ചെയ്യാനായി പ്രതീക്ഷ വെക്കേണ്ട. കയ്യിൽ ഒരു പവർ ബാങ്ക് കരുതുന്നത് വളരെ നല്ലതായിരിക്കും. 2 പോർട്ടിൽ 16 ആളുകൾ എങ്ങനെ ചാർജ് ചെയ്യാനാ. അതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. പിന്നെ എല്ലാവർക്കും വരാൻ സാധ്യതയുള്ള വലിയൊരു സംശയമാണ് ബാത്രൂം ഫെസിലിറ്റി എങ്ങനെയാകുമെന്നുള്ളത്. ആ കാര്യത്തിൽ ഒരു പേടിയും വേണ്ട. ഈ സ്ലീപ്പർ ബസ്സിൽ താമസിക്കുന്നവർക്കുമാത്രമായി പുതിയ ബാത്രൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റു യാത്രക്കാർക്ക് അവിടെ പ്രവേശനമുണ്ടാകില്ല. ബുക്കിംഗ് ഉടനെ ksrtc ഓൺലൈൻ പോർട്ടലിൽ വരുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ അവിടെ ചെന്നിട്ട് വേണം ബുക്ക് ചെയ്യാൻ. സംഭവം ഒന്നും പറയാനില്ല. 100 രൂപക്ക് ലോട്ടറി ആണ്. കുറച്ച് മാസങ്ങൾക്കുളിൽ തന്നെ 2 ബെഡ്‌റൂമോടുകൂടിയ കിടിലൻ 2 ബസ്സും കൂടെ മൂന്നാർ സഞ്ചാരികൾക്കായി വരുന്നുണ്ട്.
For Booking :
0486 5230201 ,9447813851