Published On : Feb 27, 2022
കൊടൈക്കനാൽ പോകുന്നവർ കണ്ടിരിക്കേണ്ട 6 സ്ഥലങ്ങൾ. കൂടെ ചെറിയൊരു യാത്ര വിവരണവും.

രുപാട് പ്ലാൻ ചെയ്തുള്ള യാത്ര പണ്ടുമുതലേ താല്പര്യമില്ലാത്ത ഒന്നാണ്. മറ്റൊന്നും കൊണ്ടല്ല പ്ലാനിങ് കൂടിയാൽ കാര്യം നടക്കില്ല എന്നുറപ്പുള്ളത് കൊണ്ട്. ശനിയാഴ്ച രാവിലെ എണീറ്റപ്പോൾ   kodaikanal വരെ ഒന്ന് പോയാലോ എന്നൊരു ആലോചന. ഒരുപാട് ചിന്തിക്കാൻ നിന്നില്ല. എങ്ങനെ പോകണം എന്നായിരുന്നു ആദ്യത്തെ ചിന്ത. ഒറ്റക്കാണ് പോകുന്നതെങ്കിൽ ബസിൽ പോകാമെന്നു വിചാരിച്ചു. അങ്ങനെ നിഷാദിനോട് ചോദിച്ചപ്പോൾ എന്നാല്‍  പോകാമെന്നു അവന്റെ മറുപടി. കൂട്ടത്തിൽ അവന്റെ ഒരു സുഹൃത്തിനെയിലും കൂട്ടാമെന്നു പറഞ്ഞു. ആള് കൂടുമ്പോൾ അതനുസരിച്ചു പൈസ ഉണ്ടാക്കിയാൽ മതിയല്ലോ ഒന്നും നോക്കാതെ അവനെയും കൂടെ കൂട്ടിക്കോളാൻ പറഞ്ഞു. രാത്രി 10 മണിക്ക് ഇറങ്ങിയാൽ നേരം വെളുത്തു തുടങ്ങുമ്പോൾ കൊടൈക്കനാൽ പിടിക്കാമെന്നോർത്തു. അവരോട് 2 പേരോടും 9 മണിക്ക് ഇറങ്ങാമെന്നും പറഞ്ഞു. 9 പറഞ്ഞാലേ 10 മണിക്ക് ഇറങ്ങാൻ സാധിക്കൂ. എല്ലാം സെറ്റ് ആക്കി 10 മണിക്ക് മുന്നേ തന്നെ ആലപ്പുഴയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്തു. ഗൂഗിൾ മാപ് നോക്കിയപ്പോൾ 7 മണിക്കൂർ കൊണ്ട് എത്താമെന്ന് കാണിച്ചു. കോട്ടയം വഴി മുണ്ടക്കയം കുമളി ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടി എടുത്ത് കുറച്ചായപ്പോൾ തന്നെ സവാദ് (നിഷാദിന്റെ സുഹൃത്ത്) ഒരു മൂലയിൽ കിടപ്പായി. നിഷാദ് പിന്നെ വണ്ടിയിൽ കേറിയാൽ ഉറങ്ങുന്ന ശീലമില്ലാത്ത കൊണ്ട് കുഴപ്പമില്ല. കൂടെ ഉള്ളവർ ഉറങ്ങിയാൽ വണ്ടി ഓടിക്കൽ ഷോഗമാണ്. കുട്ടിക്കാനം അടുത്തായപ്പോൾ വണ്ടി നിർത്ത് എന്ന് പുറകിൽ നിന്നൊരു വിളി. സവാദ് ചെറിയൊരു വാള്. അത് കഴിഞ്ഞപ്പോൾ ആശാനും ആക്റ്റീവ് ആയി എന്നാല്‍  ഇനി ഞാൻ ഡ്രൈവ് ചെയ്തോളാം എന്നും പറഞ്ഞു ആശാൻ ഡ്രൈവിംഗ് സീറ്റിലേക് കേറി. ഒരു മണിക്കൂർ കൊണ്ട് കുമളി എത്തി. രാത്രി യാത്രയിൽ ഇടക്ക് നിർത്തി ഒരു ചായ കുടിക്കുന്ന ശീലം പണ്ട് മുതലേ ഉള്ളതാണ്. രാത്രി വണ്ടി ഓടിക്കൽ വളരെ അപകടം പിടിച്ച ഒന്നാണ്. അത് കൊണ്ട് തന്നെ ഇടക്കിടക്ക് ഈ ശീലം വളരെ നല്ലതാണ്. 30 മിനിട്ടോളം കുമളി ചെക്ക് പോസ്റ്റിന്റെ അവിടെ നിന്നിട്ട് കമ്പം തേനി ലക്ഷ്യം വെച്ച് യാത്ര തുടർന്നു. കേരളം കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാതെ വണ്ടി ഓടിക്കാം.റോഡ് ഒക്കെ പറയണ്ടല്ലോ വേറെ ലെവലാണ്. ഒരു മടപ്പും തോന്നാതെ തേനി വരെ വണ്ടി ഓടിച്ചു. മുന്നോട്ട് കുറച്ചൂടെ പോയപ്പോൾ കൊടൈക്കനാൽ ബോർഡ് മുന്നിൽ പ്രേത്യക്ഷപ്പെട്ടു. സമയം ഏകദേശം 3 30 ആയിരുന്നു. ഇനി അങ്ങോട്ട് കൊടും വളവുകളും മലനിരകളുമാണ്. ചെറുതായി കണ്ണിൽ ഉറക്കവും പിടിച്ചു തുടങ്ങി. കുറച്ചുമാറി ഒരു പെട്രോൾ പാമ്പിന്റെ അരികിൽ വണ്ടി ഒതുക്കി മാറി കിടന്നുറങ്ങി. ഉറക്കം വന്നാൽ പിന്നെ വണ്ടി ഓടിക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും അത് കൊണ്ട് റിസ്ക് എടുത്തുള്ള പരിപാടിക്ക് നിക്കാറില്ല. 6 മണിക്ക് അലാറവും വെച്ചിട്ട് വണ്ടി ഒതുക്കിയിട്ടിട് കിടന്നുറങ്ങി. അലാറം കേട്ടപ്പോൾ തന്നെ എണീറ്റ് തൊട്ടടുത്തുണ്ടായിരുന്ന പെട്രോൾ പമ്പിൽ കേറി മുഖമൊക്കെ കഴുകി ഒരു ചായയും കുടിച്ച് യാത്ര തുടങ്ങി. തേനി റൂട്ടിൽ നിന്നും കൊടൈക്കനാലിൽ റോഡിലേക്കു കേറിയാൽ പിന്നെ മൊത്തം വ്യൂ പോയിന്റുകളാണ്. അത് കൊണ്ട് തന്നെ ആ വഴി രാത്രി കേറാതിരിക്കുക. വളരെ നല്ല കാഴ്ചകളാണ് ആ 40 കിലോമീറ്ററിൽ ഉള്ളത്. 2 മണിക്കൂർ കൊണ്ട് കൊടൈക്കനാൽ എത്തി. മലനിരകൾ കയറി തുടങ്ങിയുപ്പോൾ തന്നെ വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടിരുന്നു. കൊടൈക്കനാൽ വലിയ തണുപ്പുണ്ടാകില്ല എന്നാണ് വിചാരിച്ചിരുന്നത്. പ്രതീക്ഷ തെറ്റിച്ചു അന്യായ തണുപ്പ്. താമസം എടുക്കാൻ ഉദ്ദേശിച്ചിരുന്നത് മന്നവന്നുർ ആയിരുന്നത് കൊണ്ട് ആദ്യമേ അങ്ങോട്ട് പോകൽ സാധ്യമായിരുന്നില്ല. അതുകൊണ്ട് കൊടൈക്കനാൽ കാണാനുള്ള സ്ഥലങ്ങൾ ഒക്കെ കണ്ടിട്ട് വൈകിട്ട് അങ്ങോട്ടേക്ക് പോകാമെന്നു വിചാരിച്ചു. കൊടൈക്കനാൽ മൂന്നാർ പോലെ തന്നെയാണ്. കാണാനുള്ള ഒട്ടുമിക്ക പ്രധാനപ്പെട്ട സ്ഥലങ്ങളും ഒരേ റൂട്ടിൽ ആണ്. ഇനി കാര്യത്തിലേക്കു വരാം.
Watch video:

 

കൊടൈക്കനാൽ പോയിരിക്കേണ്ട 6 പ്രധാന  സ്ഥലങ്ങൾ.

 • കൊടൈ തടാകം

  കൊടൈക്കനാൽ പോകുന്നവർ ആദ്യം എത്തിച്ചേരുന്നത് ഈ തടാകത്തിന്റെ അടുത്തായിരിക്കും. ഏകദേശം 60 കിലോമീറ്റർ നീട്ടുകിടക്കുന്ന ഈ തടാകം നക്ഷത്രത്തിന്റെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത് ഒരു കൃതൃമ തടാകമാണ്. 1863 ൽ ആണ് ഈ തടാകത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. കുറച്ചു രാവിലെ എണീറ്റ് ഇവിടെ എത്തിയാൽ തടാകത്തിന്റെ ഒരു വശത്തൂടെ സൈക്ലിംഗ് വല്ലാത്തൊരു അനുഭവം ആണ്. വെയിൽ ആയാൽ ചെലപ്പോൾ ആസ്വദിക്കാൻ പറ്റിയെന്നു വരില്ല. കൂടാതെ കുതിര സഫാരി പോലെ മറ്റൊട്ടനവധി ആക്ടിവിറ്റീസും ഉണ്ട് .

 • പൈൻ ഫോറസ്ററ്

  തടാകം കണ്ടു കഴിഞ്ഞാൽ തൊട്ടടുത്ത മറ്റൊരു അട്ട്രാക്ഷൻ ആണ് പൈൻ ഫോറെസ്റ്. ഞങ്ങൾ അവിടെ എത്തിയ സമയം കുറച്ചു നേരത്തെ ആയത് കൊണ്ട് അധികം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നില്ല. കടകളൊക്കെ തുറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. കിലോമീറ്ററുകളോളം തീണ്ടു നിവർന്നു കിടക്കുന്ന പൈൻ മരങ്ങളാണ് ഇവിടുത്തെ ആകർഷണം. പല ആകൃതിയിലുള്ള മരങ്ങൾ, ഒരുപാട് ചില്ലകളുള്ള മറ്റു മാറ്റങ്ങളൊക്കെ ആയി മനോഹരമായൊരു കാഴ്ച തന്നെയാണ് പൈൻ ഫോറെസ്റ്റിൽ കാണാൻ ഉള്ളത്.  Pine Forest Kodaikanal

 • ഗുണ കേവ്
  കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ ആണ് ഈ ഗുഹ ഗുണ എന്ന പേരിൽ അറിയാൻ തുടങ്ങിയത് എന്നാണ് അവിടെ നിന്നിരുന്ന ഒരു ഗൈഡ് പറഞ്ഞു അറിഞ്ഞത്.  10 രൂപയാണ് ഒരാൾക്കു എൻട്രി വരുന്നത്.ക്യാമറ കൊണ്ട് പോകേണ്ടവർ 20 രൂപ ടിക്കറ്റ് വേറെ എടുക്കണം. ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറിയാൽ കുരങ്ങുകളുടെ ശല്യം വളരെ കൂടുതലാണ് അതുകൊണ്ട് ഭക്ഷണം ഒന്നും കൊണ്ട് അകത്തേക്കു കയറാതിരിക്കുക. കുറച്ചു മുന്നിലേക്കു നടന്നു വേണം ഈ ഗുഹയുടെ അടുത്ത് എത്താൻ. വലിയ നീളത്തിൽ കമ്പി വേലി കെട്ടിയടച്ചിട്ടുണ്ട്. അതല്ലാതെ താഴെയും കമ്പി വേലികൊണ്ട് ഗുഹ മറച്ചിരിക്കുന്നത് കാണാം . അതിൻറെ മുകളിലൂടെ നമുക് നടക്കാൻ സാധിക്കും. ഗുഹക്ക് തൊട്ടടുത്തടുത്തായി ഒരു വാച്ച് ടവർ ഉണ്ട്. അതിന്റെ മുകളിൽ കയറിയാൽ മഞ്ഞിൽ പുതച്ച് കിടക്കുന്ന മലനിരങ്ങളും താഴേക്ക് ഭയാനകമായ കൊക്കയും മുന്നിൽ നിറഞ്ഞു നില്ക്കും‍. കഴിഞ്ഞ തവണ വന്നപ്പോൾ കുറച്ചൂടെ മുന്നിലേക്ക് പോകാൻ സാധിക്കുമായിരുന്നു. എന്നാൽ അവിടെ നിന്നും താഴേക്കു വീണു മരണം സംഭവിക്കാൻ തുടങ്ങിയപ്പോൾ മൊത്തം കെട്ടിയടച്ചു. Guna cave
 • പില്ലർ റോക്ക്

  കൊടൈക്കനാൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു വ്യൂ പോയിന്റാണ് പില്ലർ റോക്ക്. ചെന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത രീതിയിൽ മഞ്ജു മൂടി കിടക്കുന്നുണ്ടായിരുന്നു. പിന്നെ ഗൂഗിൾ ചെയ്തപ്പോൾ സംഭവം കണ്ടിരുന്നു. എന്തായാലും മഞ്ജു മാറുന്നത് വരെ കാത്തിരിക്കാൻ അല്ലാതെ മറ്റൊരു നിവർത്തിയുമില്ല. 10 രൂപയാണ് പ്രേവേശന ഫീസ്. സ്തൂപങ്ങൾ ചേർന്നുള്ള രൂപത്തിൽ നിൽക്കുന്ന കൂറ്റൻ പാറ ആയതിനാലാണ് ഇത് പില്ലർ റോക്ക് എന്നറിയപ്പെടുമെന്നത്. തമ്മിൽ ഒരു ബന്ധവുമില്ലാതെ നിക്കുന്ന 3 കൂറ്റൻ പാറകൾ. ആദ്യകാലങ്ങളിൽ ഡെവിൾസ് കിച്ചൺ എന്നും അറിയപ്പെട്ടിരുന്നു Pillar Rock Kodaikanal

 • വട്ടക്കനാൽ വെള്ളച്ചാട്ടം.

  ഈ സ്ഥലത്ത് അതികം ആരും പോകാറില്ല. ഡോൾഫിനോസ് പോകുന്ന വഴിയിൽ തന്നെയാണ് വട്ടകനാൽ. വനത്തിന്റെ നടുവിലായി ഉള്ളൊരു വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ 2 കിലോമീറ്റർ വനത്തിലൂടെ നടന്നു പോകാൻ സാധിക്കും. ചെറിയ അരുവികളും പാറക്കെട്ടുകളുടെയൊക്കെ നടുവിലൂടെ കാറ്റ് വള്ളികളിൽ തൂങ്ങി ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അവിടെ വരെ എത്താം. പ്രകൃതിയുടെ മനോഹരമായൊരു കാഴ്ച കാണാം നടന്നു താഴേക്ക് ഇറങ്ങിയാൽ. ഈ സ്ഥലം ആരും മിസ്സാക്കരുത്.Vattakkanal Kodaikanal

 • ഡോൾഫിനോസ്

  കൊടൈക്കനാൽ ഏറ്റവും അപകടം നിറഞ്ഞതും അതിലേറെ മനോഹരമായ ഒരു സ്ഥലവുമാണ് ഡോൾഫിനോസ്. വട്ടക്കനാൽ കണ്ട ശേഷം അടുത്തത് നേരെ പോയത് ഡോൾഫിനോസിലേക്കായിരുന്നു. ആദ്യം തന്നെ ഒരു കാര്യം പറയാം. നിങ്ങൾ പോകുന്നത് 4 വീൽ വണ്ടിയിൽ ആണെങ്കിൽ ഒരു 10 മണിക്ക് ശേഷം ഒരു കാരണവശാലും വട്ടക്കനാൽ കഴിഞ്ഞു വണ്ടിയും കൊണ്ട് പോകരുത്. ഒന്നര മണിക്കൂർ ആണ് ഞങ്ങളുടെ നഷ്ടമായത്. എതിരെ ഒരു വണ്ടി വന്നാൽ മൊത്തം ബ്ലോക്ക് ആകും. വളക്കാനും പറ്റില്ല. ആകപ്പാടെ പെട്ട് പോകും. അത് കൊണ്ട് വട്ടക്കനാൽ വണ്ടി ഇട്ടിട്ട് നടന്നു പോകുന്നതായിരിക്കും ഉചിതം. ഇനി കാര്യത്തിലേക്ക് വരാം. ഒരു വിധം വണ്ടി ഒരിടത്തു പാർക്ക് ചെയ്ത് നേരെ ഡോൾഫിനോസ് ലക്ഷ്യമാക്കി നടന്നു. കുറച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ കേറി വരുന്നവർ കട്ട മടുപ്പിക്കൽ. ഇറങ്ങാൻ എളുപ്പമാണ് കേറാൻ പാടുപെടുമെന്നു. ആസ്വാദിക്കാൻ കഴിവുള്ളവർ മാത്രം ഇറങ്ങുക. അല്ലെങ്കിൽ പെടും. ഒരു 2 കിലോമീറ്റർ താഴേക്കു നടക്കണം. കുത്തനെയുള്ള ഇറക്കമാണ്. നട്ടുച്ചക്കും നല്ല ഒന്നാന്തരം തണുപ്പ്. കുറച്ചു ഇറങ്ങി താഴേക്കു എത്തിയാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. അവിടെ കുറച്ചു നേരം വിശ്രമിച്ചിട്ട് ആ വ്യൂ പോയിട്ടൊക്കെ കണ്ടിട്ട് താഴേക്കു ഇറങ്ങാം. പോകുന്ന വഴിയിൽ ഉടനീളം ചെറിയ പീടിക ഉള്ളത് കൊണ്ട് ഒരു ആശ്വാസമുണ്ട്. കുറച്ചൂടെ മുന്നിൽ ചെന്നാൽ ഒരു പറ കൊക്കയിലേക്ക് നീണ്ടു നിക്കുന്നത് കാണാം. അതിന്റെ തുമ്പത് പോയി നിന്നും ഫോട്ടോ എടുക്കാനുള്ള സഞ്ചാരികളുടെ തിരക്കും. കേറാൻ നല്ല ഭയമായിരുന്നു ഒന്നാലോചിച്ചു കേറണോ വേണ്ടയോ എന്ന്. പിന്നെ 2 ഉം കൽപിച്ചു കുറച്ചു കേറി. ഈ പാറയിൽ കേറാൻ ഞാൻ പറയുന്നില്ല. നല്ല ധൈര്യം പിന്നെ കണ്ട്രോൾ ഉള്ളവർ മാത്രം കേറുക. മദ്യപിച്ചിട്ടുള്ളവർ ഈ പരിസരത്തു വരരുത്. താഴേക്കു പോയാൽ പൊടി പോലും കിട്ടില്ല. അവിടെ നിന്നും ഫോട്ടോ ഒക്കെ എടുത്ത് നേരെ കുറച്ചൂടെ മുകളിലേക്ക് കേറിയാൽ ഒരു ഇക്കോ പോയിന്റും ഉണ്ട്.Dolfinos Kodaikanal

 

                                        പരമാവധി യാത്രകൾ ഈ മാസം ഒഴിവാക്കുക

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.