Thursday, March 28
Published On : Feb 27, 2022
Drive To muthumalai- Bandhipur malayalam മുതുമലൈ - ബന്ദിപ്പൂർ വഴി മൈസൂർ പോയിട്ടുണ്ടോ ??? ഒന്ന് പോയിരിക്കേണ്ടത് തന്നെ...

ഒരു രൂപ ചെലവില്ലാതെ കാടിന്റെ ഉള്ളിലൂടെ ഒരു സഫാരി പോകാൻ പറ്റിയ ഒരു കിടിലൻ സ്ഥലമാണ് മുതുമലൈ തുടങ്ങി ബന്ദിപ്പൂർ വരെ. പല തവണ ഈ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പോയത് പെരുത്തിഷ്ടായി. ഒരു പ്ലാനും ഇല്ലാതെ ഒരു ദിവസം വൈകിട്ട് തീരുമാനിച്ചു. എല്ലാവരും വരാം എന്നൊക്കെ പറഞ്ഞാലും സമയത്ത് വിളിച്ചാൽ ഒരാളും ഉണ്ടാകില്ല. എന്തായാലും അന്ന് ഉറപ്പായും പോകണം എന്നും പ്ലാൻ ചെയ്ത് പിറ്റേദിവസം രാവിലെ തന്നെ ഇറങ്ങി. എറണാകുളം ലെ മെരിഡിയൻ ഹോട്ടലിൽ വെച്ച് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവിടെ വെച്ച് എങ്ങോട്ടാ പോകേണ്ടതെന്ന് പ്ലാൻ ചെയ്യാമെന്നും കരുതി നിഷാദുമായി ഇറങ്ങി. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഏകദേശം 4 മണി ആയി.കഴിഞ്ഞയുടൻ അവിടെ നിന്നും ഇറങ്ങി. ഇനി കുന്നംകുളത്ത് നിന്നും ബജ്പനെ കൂടെ പൊക്കിയിട്ട് വേണം പോകാനായിട്ട്. ഏകദേശം 8മണി അടുത്തതായി കുന്നംകുളം എത്തിയപ്പോൾ. അവിടെ ചെന്നപ്പോൾ ചെക്കൻ അവിടെ ഒരു കടയിൽ ഫുഡ് ഒക്കെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. ചിക്കൻ ടിക്ക ആണ് അവിടുത്തെ സ്പെഷ്യൽ. സംഭവം ഉഷാറായി.കിടിലൻ ഫുഡ്. 9 മണി അടുത്ത് ആയപ്പോൾ അവിടെ നിന്നും വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.

ബന്ദിപ്പൂർ വഴി പോകാന്നു അവിടെ വെച്ച് തീരുമാനിച്ചു. നേരെ നിലംബൂർ റൂട്ട് പിടിച്ചു.അവിടെ നിന്നും നാടുകാണി ചുരം വഴി പോകാനായിരുന്നു തീരുമാനം. നിലംബൂർ നിന്നും ഒരു കട്ടനും കുടിച്ച് വീണ്ടും യാത്ര തുടർന്നു. കുറച്ച് നീങ്ങി കഴിഞ്ഞപ്പോൾ ചെറിയ ഫോറസ്റ് ഏരിയ ആയി തുടങ്ങി കൂരിരുട്ടും വേറെ അധികം വണ്ടിയുമൊന്നും ഇല്ല കിടു സെറ്റപ്പ്. ഇടക്ക് ഒരു ജീപ്പ് ഞങ്ങളെ ഓവർടേക്ക് ചെയ്തു പാഞ്ഞു പോയി. ചെറിയ ചാറ്റൽ മഴയും തുടങ്ങി. ഒരു വളവു തിരിഞ്ഞു ചെന്നപ്പോൾ റോഡിൻറെ വട്ടം ഒരു മരം ഒടിഞ്ഞു കിടക്കുന്നു. അത് കണ്ടപ്പോൾ ചെറിയൊരു ഭയം തോന്നിയെങ്കിലും മുൻപിൽ 2,3 വണ്ടി നിർത്തിയിട്ടേക്കുന്നത് കണ്ടപ്പോൾ ഒരു സമാധാനം. ബ്ലോക്ക് കൂടി കൂടി വന്നു. ആരെ വിളിക്കാൻ ആരോട് പറയാൻ അഥവാ ഇനി ആരെയെങ്കിലും വിളിക്കണമെങ്കിൽ തന്നെ ഫോണിൽ റേഞ്ച് വേണ്ടേ. മൊത്തത്തിൽ പെട്ടു 2ഉം കൽപ്പിച്ച് ലോറിയിൽ വന്ന ചേട്ടന്മാരെല്ലാവരും കൂടെ വണ്ടിയിൽ ഉള്ള പണി ആയുധങ്ങളുമായി നിരത്തിൽ ഇറങ്ങി. മറ്റൊന്നുമല്ല ഫയർ ഫോഴ്സ് സർവീസ് അവിടെ പകൽ സമയം മാത്രമേ ഉള്ളത്രെ. ഈ കൂറ്റൻ മരം വെട്ടി മാറ്റിയാൽ മാത്രമേ മുന്നോട്ടുള്ള യാത്ര സാധിക്കൂ...ഏകദേശം ഒരു മണിക്കൂർ അവിടെ നഷ്ടമായി മറ്റു വണ്ടി കൂടെ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥാ ഹോ.. ഓർക്കാൻ കൂടെ വയ്യ ? ഒരു വിധം എല്ലാവരും കൂടെ സഹകരിച്ച് റോഡിൽ നിന്നും മരം വെട്ടി മാറ്റി. വല്ലാത്തൊരു അനുഭവം തന്നെ യാത്ര വീണ്ടും തുടർന്ന്. നാടുകാണി ചുരം കേറാൻ തുടങ്ങിയപ്പോൾ റോഡ് കുറച്ച് മോശമായി തുടങ്ങി. പണി നടക്കുന്ന കൊണ്ട് റോഡിൽ നല്ല പൊടിയും ഉണ്ട്. കുറച്ച് നീങ്ങിയപ്പോൾ റോഡ് കാണാൻ പറ്റാത്ത വിധം നല്ല കൂറ്റൻ കോടയും ഇറങ്ങിയിട്ടുണ്ട്. റിസ്ക് ഡ്രൈവ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആകും.. സൈഡ് ആണേൽ നല്ല ആഴമുള്ള സ്ഥലം. വണ്ടി നിർത്തി ഇടാനും മനസ്സുവരുന്നില്ല. കൂരിരുട്ടും കാടിന്റെ ചീവീട് അലറുന്ന സൗണ്ടും എല്ലാം കൂടെ ആയപ്പോൾ തീർന്ന്. എങ്ങനെയൊക്കെയോ ഓടിച്ച് ഒരു വിധം മുതുമലൈ എത്തി.

ഏകദേശം 3 മണി അടുത്തകാറായിരുന്നു ഇവിടെ നിന്നും 6 മണിക്ക് ശേഷമേ വണ്ടി കടത്തി വിടൂ എന്നുള്ളത് കൊണ്ട് അവിടെ കിടന്ന് കുറച്ച് ഉറങ്ങാമെന്ന് വിചാരിച്ചു. വണ്ടിയിൽ കിടന്നാൽ ഉറക്കം തീരെ ശെരിയാകൂല്ല അതുകൊണ്ട് തന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി. അപ്പോഴതാ ബാംഗ്ലൂരിൽ നിന്നും വരുന്ന നമ്മുടെ ആനവണ്ടി അതിലെ കടന്നു വരുന്നു. 11 മണിക്ക് ബാംഗ്ലൂർ നിന്നും എടുക്കുന്ന KSRTC. ആശാൻ വന്നപ്പോൾ തന്നെ റോഡിൽ കിടന്ന ഒരു ലോറിയുടെ ഡ്രൈവറുമായി വഴക്കായി. കാരണം മറ്റൊന്നുമല്ല ലോറി റോഡിൽ ഇട്ട് കിടന്നുറങ്ങുന്നു ബസ് വന്നപ്പോൾ പുള്ളിയെ വിളിച്ച് ഉണർത്തിയത് ഇഷ്ടമായില്ല. പിന്നെ ഞങ്ങളും കിടന്നില്ല തൊട്ടടുത്ത കടയൊക്കെ തുറക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. എന്ന പിന്നെ ഒരു കട്ടൻ കുടിച്ചേക്കാം എന്നും വെച്ച് പിന്നിലേക്ക് നടന്നു. അവിടെ ആന ഇറങ്ങുന്ന സ്ഥലമാണെന്ന് ബജ്പൻ പറഞ്ഞെങ്കിലും ആളൊരു ആന പ്രാന്തനായത് കൊണ്ട് കാര്യമാക്കിയില്ല. പോയി കട്ടനും ഓർഡർ ചെയ്ത് ചെറിയ തണുപ്പായത് കൊണ്ട് അടുപ്പിന്റെ തൊട്ടടുത്ത് പോയി നിന്നു. അങ്ങനെ ചായ കിട്ടി കുടിക്കാൻ തുടങ്ങലും ദാ.. റോഡിലൂടെ ഒരു കൊമ്പൻ ഓടിവരുന്നു. ആന വരുന്നു എന്ന് പറഞ്ഞതും ഓർമയുണ്ട് ഏതൊക്കെ വഴിക്കാണോ നിന്നവരെല്ലാം ഓടിയത്. ഞങ്ങൾ ഓടി തൊട്ടടുത്ത് ഉണ്ടായിരുന്ന ലോഡ്ജിന്റെ സ്റ്റെപ്പിൽ കേറി ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ട് തന്നെ. ആളങ്ങോട്ടു മാറിയപ്പോൾ ഞങ്ങൾ പതിയെ താഴേക്ക് ഇറങ്ങി വന്നു. അപ്പോൾ കടയിലെ ചേട്ടൻ പറഞ്ഞു ഇനി ഒരെണ്ണം കൂടെ വരാനുണ്ടെന്ന്. രാത്രി 9 മണിക്ക് പോയിട്ട് രവിലെ 4 ,5 മണി ആകുമ്പോൾ അതിലെ വരുന്ന ടീം ആണത്രേ കൊമ്പൻ ആള് പ്രശ്നക്കാരനാ കൂടെ ഉള്ളത് വലിയ കുഴപ്പമില്ലെന്ന്.
എന്തായാലും ആനവരുന്നത് വീഡിയോ പിടിക്കണമെന്നുണ്ടെങ്കിലും എന്ത് വിശ്വസിച്ച് നിന്ന് പിടിക്കും. എന്തായാലും ഞങ്ങൾ 2-)മത്തെ ആനക്കായി ക്യാമറ കണ്ണുകളുമായികാത്ത് നിന്നു. 20 മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്തയാളും എത്തി. ബജ്പനും നിഷാദും ഏഴയലത്ത് വന്നില്ല.. ആന പ്രേമി ആണെന്നെ ഉള്ളു ആനയെ കണ്ടാൽ കണ്ടം വഴി ഓടും.? അപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചെ മുൻപേ പോയ കൊമ്പൻ ഞങ്ങളുടെ വണ്ടിയുടെ തൊട്ടടുത്ത് നിക്കുന്നു. ഞങ്ങൾ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ ഉള്ളൊരു അവസ്ഥയെ...

6 മണിക്ക് തന്നെ ചെക്‌പോസ്റ് ഓപ്പൺ ചെയ്തു. ആദ്യം ഞങ്ങളുടെ വണ്ടി കേറണമെന്നും വെച്ചാ കൊണ്ട് പോയി മുന്നിൽ ഇട്ടത്. ആനയെ കണ്ട് ബേജാറായത് കൊണ്ട് ആദ്യം കേറാൻ പറ്റിയില്ല. 2,3 വണ്ടിക്ക് ശേഷം ആനയെ കണ്ട ത്രില്ലിങ്ങിൽ കാടിനുണ്ണിലേക്ക് കേറി. ഇനി അങ്ങോട്ട് കൊടും വനമായത് കൊണ്ട് കൂടുതൽ മൃഗങ്ങളെ കാണാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കുറച്ച് വണ്ടി ഓടി തുടങ്ങിയപ്പോൾ തന്നെ മാൻ കൂട്ടങ്ങൾ റോഡ് സൈഡിൽ നിക്കുന്നത് കാണാം അതിന്റെ ഭംഗി ഒന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല അത് കണ്ടു തന്നെ അനുഭവിക്കണം. ഒരു വളവിൽ ആനക്കൂട്ടങ്ങളുമൊക്കെ ഞങ്ങളുടെ ക്യാമറ കണ്ണുകളെ വല്ലാതെ ആകർഷിച്ചു. ബന്ദിപ്പൂർ ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റിന്റെ കീഴിലുള്ള ജീപ്പ് സഫാരി ചെയ്യണം എന്നും വെച്ചായിരുന്നു ഓട്ടം.. പല തവണ ഈ വഴി വന്നിട്ടുണ്ടെങ്കിലും ഇവിടെ സഫാരിക്ക് പോകുന്നത് ആദ്യമായിട്ടാ.
ബന്ദിപ്പൂർ ഫോറെസ്റ് സഫാരിക്ക് 350രൂപയാണ് ഒരാൾക്ക് ചാർജ് വരുന്നത്. നിങ്ങൾക്ക് ജീപ്പ് വേണമെങ്കിൽ 3500 തുടങ്ങിചാർജ് വരും. വലിയ കാര്യമായി ഒന്നും കണ്ടില്ല. മുതുമലൈ- ബന്ദിപ്പൂർ റൂട്ടിൽ കണ്ട മൃഗങ്ങളെ പോലും പൈസ കൊടുത്ത് പോയ പോക്കിൽ കാണാൻ പറ്റിയില്ല. പിന്നെ കടുവ, പുലിയെ ഒക്കെ ഭാഗ്യമുണ്ടെങ്കിൽ കാണാമെന്നു പറയുന്നത് കേട്ടു. നല്ല സ്വയമ്പൻ കാട്ടുപോത്തിനെ കണ്ടിരുന്നു. അല്ലാതെ ഒന്നും തന്നെ കണ്ടില്ല. പൈസ ചുമ്മാ നഷ്ടം. ?

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.