Published On : Feb 27, 2022
ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ടിൽ പോകാം | Alleppey To Kollam SWTD Service

ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ടിൽ പോകാം.
നമ്മടെ ബോട്ട് മൊയലാളി Binoy Varghese മച്ചാൻ കുറച്ച് കാലങ്ങൾ മുൻപ് ഇങ്ങനെ oru സർവീസിനെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് പോകാനുള്ള പ്ലാൻ ചെയ്ത് വന്നപ്പോൾ അറിയുന്നു മഴക്കാലത്ത് ആലപ്പുഴ-കൊല്ലം ബോട്ട് ഉണ്ടാകില്ലാന്ന്. പിന്നെ അന്ന് see kuttanadൽ പോയി കറങ്ങി വന്നു. ഇന്നലെ അങ്ങനെ ഇരുന്നപ്പോൾ കൊല്ലത്തേക്ക് ഒരു ബോട്ട് യാത്ര ആയാലോ എന്നാലോചിച്ചു. ഒന്നും നോക്കിയില്ല ചെക്കനെ വിളിച്ച് ചോദിച്ചപ്പോൾ ഇന്ന് ബോട്ട് ഉണ്ടെന്ന് പറഞ്ഞു . രാവിലെ 10.30 ന് ആലപ്പുഴയിൽ നിന്നും എടുക്കും.6മണിക്ക് കൊല്ലം എത്തും. ട്രിപ്പ്‌ ഉണ്ടെങ്കിൽ അന്നത്തെ ദിവസം നേരത്തെ എണീക്കും ?10.15നു തന്നെ ടൂൾസൊക്കെ ആയി ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തി. വന്നപ്പോൾ Allppey-kollam ബോട്ട് പോകാനായി തയ്യാറെടുത്തു കിടക്കുന്നു. അപ്പർ ഡക്ക് ഫുള്ളായി താഴെ അത്യാവിശം സീറ്റ്‌ ഉണ്ട്. കുറച്ച് വീഡിയോ പിടിച്ചിട്ട് നേരെ ചാടി അകത്തു കയറി. 10.30 ആയപ്പോൾ തന്നെ ബോട്ട് സ്റ്റാർട്ട്‌ ചെയ്തു. ടൂറിസ്റ്റുകളെ ഫോക്കസ് ചെയ്തുള്ള സർവീസ് ആയത് കൊണ്ട് തന്നെ സീറ്റിങ് ഒക്കെ കിടു. ബോട്ട് എടുത്ത് കുറച്ച് ആയപ്പോൾ തന്നെ പണി കിട്ടി. മറ്റൊന്നുമല്ല നമ്മളെ പോലെ ഉള്ള മാന്യമാർ ഉള്ള വേസ്റ്റ് എല്ലാം കൂടെ കായലിൽ കൊണ്ട് തട്ടി അത് ബോട്ടിന്റെ പ്രൊപ്പല്ലറിൽ കയറി കുടുങ്ങി. പിന്നെ പാവപെട്ട ബോട്ട് ജീവനക്കാരുടെ കഷ്ടപ്പാട് ആ നടുകായലിൽ ഇറങ്ങി അത് ക്ലീൻ ചെയ്യുന്നത്. (പരമാവധി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പി പോലും കായലിൽ ഇടാതെ ഇരിക്കുക.) 15മിനിറ്റിന് ശേഷം വീണ്ടും യാത്ര തുടങ്ങി. ആലപ്പുഴയിലെ കായലിൽ കൂടെ മാത്രം യാത്ര ചെയ്തിട്ടുള്ള എനിക്ക് ഇത് വളരെ വ്യത്യസ്തമായൊരു അനുഭവം തന്നെ ആയിരുന്നു. ഇനി ഉച്ചക്ക് 1മണിക്ക് ചോറ് കഴിക്കാൻ അര മണിക്കൂർ നിർത്തും. വേറെ ഒറ്റ സ്ഥലത്തും ഈ ബോട്ട് സ്റ്റോപ്പ്‌ ഇല്ല അതുകൊണ്ട് തന്നെ മടുപ്പ് തോന്നില്ല. 400രൂപയാണ് ഒരാൾക്ക് ആലപ്പുഴയിൽ നിന്നും കൊല്ലം വരെ ചാർജ്.

അഥവാ ഇനി നിങ്ങൾക്ക് വൈകിട്ട് വരെ പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടപ്പള്ളിയിൽ ഇറങ്ങാം. 2മണിക്കൂർ യാത്രക്ക് 70രൂപ. വേമ്പനാട് കായൽ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. അവിടെ നിന്നും കരുമാടി തോടിലേക്ക് കയറി.പിന്നെ അങ്ങോട്ട് ഉള്ള യാത്ര പച്ചപ്പിൽ പുതച്ചു കിടക്കുന്ന നെൽകൃഷിയും തെങ്ങുമൊക്കെ ആയി വേറെ ലെവൽ. വലിയ കായലിൽ കൂടെ പോകുന്നതിലും ആസ്വദിക്കാൻ പറ്റുന്നത് ഇതേ പോലെ ഉള്ള ചെറിയ തൊടുകളിലൂടെ പോകുമ്പോൾ ആണ്. കരുമാടി കുട്ടന്റെ ബുദ്ധ പ്രതിമ എത്തിയപ്പോൾ ബോട്ട് ചെറുതായി സ്ലോ ചെയ്തിട്ട് ബോട്ടിലെ ജീവനക്കാർ അതിനെ കുറിച്ച് പറഞ്ഞു. സത്യം പറഞ്ഞാൽ ഗവണ്മെന്റ് സെർവീസിലും ഇതുപോലെ ഉള്ള ജീവനക്കാർ ഉണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷമുണ്ട്. കൂടുതലും ഫോണേഴ്‌സ് ആണ് ഇതിൽ വരുന്നതെന്ന്. മറ്റൊന്നും കൊണ്ടല്ല ഇങ്ങനെ ഉള്ള സർവീസ് ഒന്നും നമ്മുടെ നാട്ടുകാർക്ക് അറിയില്ലാലോ.? പറഞ്ഞു വന്നത് കരുമാടി കുട്ടൻ അവിടെ നിന്നും നേരെ തോട്ടപ്പള്ളി ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്നവഴിയിൽ കുമാരനാശാൻ സ്മാരകം,അദ്ദേഹം വള്ളം മറിഞ്ഞു വീണ സ്ഥലമൊക്കെ കണ്ടു. ഉച്ചക്ക് ഒരു മണി ആയപ്പോൾ തൊട്ടപ്പള്ളിയിൽ ഒരു വീടിന്റെ അടുത്ത് വള്ളം അടുപ്പിച്ച്. അവിടെയാണ് നമ്മുടെ ലഞ്ച് സെറ്റ് ആക്കിയിട്ടുള്ളത് . ഒരാൾക്ക് 100രൂപ മീൻ കറിയോട് കൂടെയുള്ള ഊണ്. കഴിക്കാനുള്ള താമസം എല്ലാവരും വന്നയുടൻ ബോട്ട് സ്റ്റാർട്ട്‌ ചെയ്തു. ഇനി പോകാനുള്ളത് പല്ലന തോട്ടിലൂടെയാണ് കാനന ഭംഗി ആസ്വദിച്ചു പച്ചപ്പിലൂടെ യാത്ര തുടർന്നു. ഹൌസ് ബോട്ടിൽ പോകുന്നതിലും വളരെ മനോഹരമായ കാഴ്ചകൾ. ബോട്ടിന്റെ സ്രാങ്കിന്റെ ക്യാബിനിൽ പോയി നിന്നാൽ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരും. ടൂറിസ്റ്റുകളെ പരമാവധി സാറ്റിസ്‌ഫൈഡ് ആക്കണം എന്നാണ് ഡിപ്പാർട്മെന്റിൽ നിന്നുമുള്ള ഓർഡർ ആണത്രേ .,,? തോട്ടിൽ ചാടുന്ന കുരുന്നുകൾ. ചുണ്ട ഇട്ടിരിക്കുന്ന ചേച്ചിമാർ ഇതൊക്കെ വല്ലാത്തൊരു കൗതുകകരമായ കാഴ്ച്ചകൾ തന്നെ. കുറച്ച് സമയം ഓടിക്കഴിഞ്ഞപ്പോൾ വീണ്ടും വലിയൊരു കായലിൽ കയറി. കായംകുളം കായൽ.പിന്നെ കുറെ അധികവും അതിലെ കൂടെ തുടർന്നു. പ്രതേകിച്ചു ഒന്നും കാണാനില്ല. നീണ്ട് നിവർന്നു കണ്ണെത്താ ധൂർത്ത് കിടക്കുന്ന കായൽ. പോകുന്നവഴിയിൽ താപനിലയമൊക്കെ കാണാം. ഇനി ഒരു 45മിനിറ്റ് ഈ വഴി തന്നെ തുടരും.പ്രതേകിച്ചു കാണാൻ ഒന്നും ഇല്ലാത്തത് കൊണ്ട് സ്രാങ്ക് ചേട്ടനുമായി നിന്ന് കത്തി വെച്ചു.? ഓരോ സ്ഥലവും ഓരോ വളവും വ്യക്കമായി പറഞ്ഞു തരുന്നുണ്ടായിരുന്നു. കുറച്ച് മുന്നോട്ടു നീങ്ങി കഴിഞ്ഞപ്പോൾ പിന്നെ നമ്മുടെ കേരളത്തിലെ നേവി മച്ചാന്മാർ കടലിന്റെ മക്കൾ ബോട്ടും വെള്ളവുമൊക്കെ ആയി കുതിക്കുന്നത് കാണാൻ തുടങ്ങി. അഴീക്കൽ ഭാഗം ആദ്യമായിട്ടാണ് കാണുന്നത്. എന്താ ഭംഗി.

ഭീകരമായ മൽസ്യബന്ധനബോട്ടുകൾ വള്ളങ്ങളൊക്കെ ആയി വേറെ ലെവൽ. വലിയ ബോട്ടിലെ വല കഴുകുന്നത് കാണാൻ നല്ല ഭംഗിയാണ്. ആ തോട്ടിൽ കൂടുതലും ചീനവലകളാൽ നിറഞ്ഞു നിന്നുമിരുന്നു.അതൊക്കെ കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു സായിപ്പ് പോയി ചെണ്ടയും എടുത്തു വന്നു. പിന്നെ ഒരു മേളമായിരുന്നു. അഴീക്കൽ കഴിഞ്ഞ് ചവറ എത്തിയപ്പോൾ ചായ കുടിക്കാൻ കായലോരത്ത് ഒരു കടയിൽ നിർത്തി.ഇപ്പോൾ തന്നെ സമയം താമസിച്ചിട്ടുണ്ട് അതുകൊണ്ട് വേഗം വരണം എന്ന് പറഞ്ഞു. 15മിനിറ്റ് കൊണ്ട് എല്ലാവരും എത്തി. ഇനി 45മിനിറ്റ് മാത്രമാണ് നമ്മുക്ക് ബോട്ടിൽ ഉള്ളത്. നമ്മുടെ ബോട്ട് മാത്രം ഉണ്ട് . ബാക്കി എല്ലാം കടലിന്റെ മക്കൾ ,? ചവറ എതുന്നതിന് മുന്നേ അമൃതപുരിയിൽ കൂടെ ഉണ്ടായിരുന്ന ഫോർണേഴ്‌സ് എല്ലാം ഇറങ്ങി. കൊല്ലം എത്താറായപ്പോൾ വീണ്ടും വലിയൊരു കായലിൽ കയറി. ഹോ ഒരു കിടിലൻ അസ്തമയം ബോട്ടിൽ ഇരുന്നു കാണാം. അതൊക്കെ നല്ലൊരു അനുഭവം തന്നെയാണ് . അങ്ങനെ 6.20ആയപ്പോൾ നമ്മൾ കൊല്ലം ബോട്ട് ജെട്ടി എത്തി. നേരെ വാതുക്കൽ ksrtc സ്റ്റാൻഡ് ഉള്ളത് കൊണ്ട് ബുദ്ധിമുട്ടില്ല നേരെ ആലപ്പുഴയ്ക്ക് ബസ്സ് കയറി.

TIME :10.30 -6:00
BOAT FARE :400/person
Food :100
Tea :30

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.