Trek to Chalal village Kasol |പാർവതി നദിയുടെ അരികിലൂടെ ചലാല്‍ ഗ്രാമത്തിലേക്ക്

0

നോർത്ത് ഇന്ത്യ ട്രിപ്പില് ഒരുപാട് നഷ്ടം തോന്നിയ ഒരിടമാണ് കസോൾ. കാര്യമായി കസോളിനെ കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. ഒരു ദിവസം കറങ്ങി തീർക്കാൻ പറ്റുന്നൊരിടം. അത് മാത്രമായിരുന്നു മനസ്സിൽ. കാര്യമായി വേറെ അറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഹിമാചല്പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില് നിന്ന് 42 കിലോ‌മീറ്റര് കിഴക്കായി സമുദ്രനിര‌പ്പില്നിന്ന് 1640 മീറ്റര് ഉയരത്തിലാണ് കസോ‌ള് എന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന‌ത്. പാര്വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്ഓള്ഡ്‌ കസോള്, ന്യൂ കസോള് എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. കുളുവിൽ നിന്നും കസോൾ വരെ ഏകദേശം 2,3 മണിക്കൂറത്തെ യാത്ര ഉണ്ട്. അവിടെ ചെന്നപ്പോൾ രാത്രി ആയിരുന്നതിനാൽ കുറച്ച് പെട്ട്പോയി.ശക്തമായ തണുപ്പും പോരാത്തതിന് നല്ല മഞ്ഞു മഴയും.ചെന്നപാടെ റൂം എടുത്ത് കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ എണീറ്റ് പോകാൻ പറ്റിയ സ്ഥലങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ചോദിച്ചപ്പോൾ അവരു പറഞ്ഞു തന്ന ഒരു വില്ലജ് ആണ് ചലാൽ.

Chalal Kasol രാവിലെ എണീറ്റ് നേരെ ചലാല് ലക്ഷ്യമാക്കി നടന്നു. ഇവിടെ ഒട്ടുമിക്ക ഗ്രാമങ്ങളിലും വാഹനങ്ങൾ എത്തിപ്പെടില്ല. അതുകൊണ്ട് നടന്നു തന്നെ പോകണം. കസോൾ ടൗണിൽ നിന്നും 4 കിലോമീറ്ററോളം നടന്നു വേണം ചലാൽ വില്ലേജിലേക്ക് പോകാൻ. കാലാവസ്ഥ അത്യാവശ്യം നല്ല തണുപ്പായത് കൊണ്ട് നടക്കുന്നതിന്റെ ക്ഷീണം ഒന്നും അറിയില്ല. ഒരു ബോട്ടിൽ വെള്ളവും കയ്യിൽ കരുതി ഞങ്ങൾ നടന്നു. ചലാൽ പാലം കയറി താഴെ ഒരു ചെറിയ ക്ഷേത്രം പോലെ ഉണ്ട്. അതിന്റെ തൊട്ടടുത്തായി കുളിക്കാനും മറ്റുമൊക്കെയായി ചൂട് വെള്ളവും ലഭ്യമാണ്. പ്രകൃതിയുടെ വലിയൊരു അത്ഭുതം. അത്ര കാഠിന്യമേറിയ തണുപ്പിലും ചൂട് വെള്ളം കിട്ടുന്നൊരിടം. അവിടെ കുറച്ച് സമയം ചിലവഴിച്ച് കഴിഞ്ഞ് ട്രെക്കിങ്ങ് തുടങ്ങി. പോകുന്ന വഴിയിൽ കൂടുതലും ഇസ്രായിലികൾ ആയിരുന്നു. ഇന്ത്യയിലെ ചെറിയൊരു ഇസ്രായേൽ എന്നാണ് കസോൾ അറിയപ്പെടുന്നത്. പാർവതി നദിയുടെ തീരത്തിലൂടെയുള്ളൊരു ട്രെക്കിങ് വല്ലാത്തൊരു അനുഭവം തന്നെയാണ്. ?പോകുന്നവഴിയിൽ ക്യാമ്പിങ്ങും മറ്റുമൊക്കെ കാണാം. അപ്പോൾ അത് കണ്ടപ്പോൾ കസോൾ ഒരു ദിവസം കൂടെ നിന്നാലോ എന്നാലോചിച്ചു. നിർഭാഗ്യവശാൽ അടുത്ത ദിവസം പഞ്ചാബിൽ എത്തേണ്ടതുള്ളത്കൊണ്ട് ആ മോഹം മാറ്റിവെച്ചു. ഇടക്ക് ഒരു ധാബയിൽ കയറി ഒരു ചായ കുടിച്ചു. ചായക്ക് 50 രൂപ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ആലോചിച്ചപ്പോൾ അവിടെ സാധനങ്ങൾ ഒക്കെ താഴെ നിന്നും ഈ 4കിലോമീറ്റൽ തോളിൽ ചുമന്ന് വേണം കൊണ്ട് വരാനായിട്ട്. 

kasol അതോർത്തപ്പോൾ അതൊരു കൂടുതലായി തോന്നിയില്ല. പോകുന്ന വഴിയുടെ ഭംഗിയൊന്നും പറഞ്ഞറിയിക്കാൻ പറ്റൂല. അത്ര മനോഹമായ താഴ്വരയാണ്. മഞ്ഞിൽ പുതച്ച് കിടക്കുന്ന ആപ്പിൾ തോട്ടങ്ങൾ. എല്ലാം കൂടെ ഒരു രക്ഷയുമില്ല. ചലാൽ എത്തുന്നതിനു മുൻപ് തന്നെ കുറെയധികം ഹോംസ്റ്റേയ്, ക്യാമ്പിംഗ്, കോട്ടജ് ഒക്കെ കണ്ടപ്പോൾ ടൗണിൽ പോയി താമസിച്ചതിൽ ഒരു വിഷമം തോന്നി. ആ വില്ലേജിൽ അവരുടെ കൂടെ താമസിക്കുന്നതിന്റെ ആ ഒരിത് മറ്റെവിടെ കിട്ടാനാ. ☺️☺️☺️ ആഹ് എന്തായാലും കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ലല്ലോ എന്ന് അബ്ദുനോട് പറഞ്ഞിട്ട് വീണ്ടും നടത്തം തുടർന്നു. അങ്ങനെ നടന്നു നടന്നു ചലാല് എത്തി. തനി ഗ്രാമം എന്നൊക്കെ പറഞ്ഞുള്ള അറിവ് മാത്രമേ ഉള്ളൂ അവിടെ ചെന്ന് അത് കണ്ടനുഭവിച്ചു. വില്ലേജിൽ താമസിക്കാൻ വലിയ പൈസ ഒന്നും കൊടുക്കണ്ട. തുച്ഛമായ പൈസയെ ഉള്ളു. 2 മണിക്കൂറോളം അവിടെ ചിലവഴിച്ച് തിരിച്ചിറങ്ങി. തിരിച്ച് താഴേക്ക് നടന്നപ്പോഴാണ് 5 ദിവസങ്ങൾക്ക് ശേഷം സൂര്യനെ ഒന്ന് വെളിച്ചത്തിൽ കാണുന്നത്,.??

Chalal village Kasol

പതിയെ നടന്ന് താഴെ ചലാല് പാലത്തിൽ എത്തിയപ്പോഴാണ് കുറച്ച് നമ്മുടെ എറണാകുളത്തുള്ള മച്ചാന്മാരെ കാണുന്നത്.പറഞ്ഞു വന്നപ്പോൾ ചലാല്അവിടുത്തെ ഏറ്റവും വലിയ ഗ്രാമമാണ്. വേറെ ഒരുപാട് വില്ലേജുകൾ കസോൾ ഉണ്ടെന്നും പറഞ്ഞിട്ട് കസോളിന്റെ ചെറിയൊരു റൂട്ട് മാപ് എടുത്ത് കാണിച്ചിട്ട് അവര് പറഞ്ഞു ഇവിടം വരെ വന്ന സ്ഥിതിക്ക് മറ്റ് വില്ലേജുകളിൽ പോയില്ലെങ്കിൽ അത് വലിയ നഷ്ടമാണത്രെ. വല്ലാത്തൊരു സങ്കടമായി പോയി. അവിടെ വെച്ച് തീരുമാനിച്ചു 3 മാസത്തിനുള്ളിൽ 2 3 ദിവസം കസോൾ വില്ലേജുകൾ മൊത്തം കറങ്ങി തീർക്കാനായി തന്നെ ഒന്ന് വരണമെന്ന്….. അത് പോകുന്നവരെ ഇനി മനസ്സ് മുഴുവൻ കസോളിലെ ഗ്രാമങ്ങൾ ആയിരിക്കും…..????

Leave A Reply

Your email address will not be published.

You cannot copy content of this page