മണാലിയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |Things to know in Manali

0

 

ഏതൊരു സഞ്ചാരിയുടെയും ഒരു സ്വപ്ന ഭൂമിയാണ് മഞ്ഞിൽ മൂടി കിടക്കുന്ന ഹിമാചൽപ്രദേശ്. ഞാനും കുറെ നാളുകളായി സ്വപ്നം കണ്ടിരുന്ന ഒരു യാത്രയാണ് ലേഹ് – ലഡാക് – മണാലി അങ്ങനെ കറങ്ങി ഒരു യാത്ര. ഞങ്ങൾ പോയിരുന്ന സമയത്ത് നിർഭാഗ്യവശാൽ ലേഹ് ഒന്നും പോകാൻ പറ്റിയില്ല കാരണം കഴിഞ്ഞ വിന്ററിൽ ആയിരുന്നു പോയത്. അത് കൊണ്ട് തന്നെ സോളാങ് വാലി കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടും പോകാൻ പറ്റിയ സാഹചര്യമായിരുന്നില്ല. പറഞ്ഞു വന്നത് മണാലിയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ. പല ആർട്ടിക്കിൾ വായിച്ചിരുന്നു മണാലിയിൽ പോകുന്നതിനു മുൻപ്. പലതിലും പറഞ്ഞിരിക്കുന്നത് പല രീതിയിൽ ആണ്. നിങ്ങൾ പോകുന്നത് മഞ്ഞു മലകൾ കാണാൻ ആണെങ്കിൽ നല്ല കരുതലോടെ മാത്രം പോകുക. അല്ലെങ്കിൽ നല്ല രീതിയിൽ പെടും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒരാളുടെ പോസ്റ്റ് വായിച്ചിട്ട് ഞാൻ ഒരു കരുതലുമില്ലാതെ മണാലിയിൽ പോകാൻ പ്ലാൻ ചെയ്തു. പോയിരുന്നേൽ തീരുമാനമായേനെ. മണാലി പോകുന്നതിനു മുൻപ് ഒന്ന് മൂന്നാർ പോകാൻ എനിക്ക് തോന്നിയത് എന്തോ ഭാഗ്യം. അത്. മുന്നാറിലെ ഏറ്റവും തണുപ്പുള്ള സമയത്തായിയുരുന്നു. അത് തന്നെ എന്നെ കൊണ്ട് പിടിച്ചു നിക്കാൻ കഴിയുമായിരുന്നില്ല. പലരും പല അനുഭവങ്ങളും പറയും നമ്മുടെ സേഫ്റ്റി നോക്കി മാത്രം യാത്ര ചെയ്യുക. പ്രതേകിച്ചു ശൈത്യകാലം ആണെങ്കിൽ. ചൂടിനെ പിന്നെയും സഹിക്കാൻ പാറ്റും  പക്ഷെ തണുപ്പ് കടന്നാൽ പിടിച്ചു നിക്കാൻ വളരെ ബിദ്ധിമുട്ടാണ്.

ഒക്ടോബർ to മാർച്ച് വരെ മണാലിയിൽ പോകുന്നവർ എന്തൊക്കെ കയ്യിൽ കരുതണം

  • വാരിവലിച്ച് വസ്ത്രങ്ങൾ കൊണ്ടുപോകേണ്ടതില്ല. നല്ലൊരു ജാക്കറ്റ് കയ്യിൽ കരുതണം. കൂടാതെ ലയേഴ്സും (തെർമൽ ഫ്‌ളീസ്)
  •  യാത്ര തുടങ്ങുന്നതിനു മുൻപായി ആരോഗ്യ നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കൂടുതൽ ഉയരത്തിലേക്ക് പോകുമ്പോൾ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
  •  യാത്ര ചെയ്യുന്നത് ട്രാവൽ ഏജൻസിയുടെ സഹായമില്ലാതെ ആണെങ്കിൽ ഫോണിൽ goibibo,makemytrip, cleartrip തുടങ്ങി 3 ,4 ആപ്ലിക്കേഷൻ ഫോണിൽ കരുതുക. അവിടെ ചെന്ന് റൂം തപ്പിയെടുക്കുന്നതിലും നല്ല റേറ്റ് കുറച്ച് ഇതിൽ നിന്നും ലഭ്യമാകും.
  •  ഡൽഹിയിൽ നിന്നും ആണ് പോകുന്നതെങ്കിൽ വോൾവോ ബസ് തിരഞ്ഞെടുക്കുന്നതാകും വളരെ നല്ലത്. HRTC ബസും ഉണ്ട്. ബഡ്ജറ്റഡ് യാത്ര ആണെങ്കിൽ HRTC തിരഞ്ഞെടുക്കാം.
  •  ഇനി മണാലിയിൽ ചെന്ന് കഴിഞ്ഞാൽ അവിടുത്തെ സ്ഥലങ്ങൾ സന്ദർശിക്കാൻ പല മാർഗങ്ങൾ ഉണ്ട്. ഷെയർ taxy ,ഓട്ടോ , അതല്ലെങ്കിൽ നമു ക് ബൈക്ക് വാടകക്ക് കിട്ടും അതെടുത്തു പോകാം (പോകുന്നത് വിന്റർ സമയം ആണെങ്കിൽ ബൈക്ക് അപകടകരമാണ്)
  •  ഭക്ഷണം കഴിക്കുന്നതിൽ മാത്രം പൈസ നോക്കരുത്. വയറിനു നല്ല പണി കിട്ടും. അതുകൊണ്ട് അത്യാവിശം നല്ല ഹോട്ടലിൽ നിന്നും മാത്രം കഴിക്കുക.
  •  എന്ത് സാധനം വാങ്ങിച്ചാലും, ഇനി നിങ്ങൾക് taxi  എടുക്കാൻ ആണെങ്കിലും അവര് പറയുന്ന പൈസ 2 ഇരട്ടിയൊക്കെ ആകും. അത് പറഞ്ഞു കുറപ്പിച്ചിട്ട് മാത്രം യാത്ര ചെയ്യുക.
  •  സോളാങ് വാലി ഒക്കെ പോകുന്നവർ സ്നോ സ്യൂട്ട് എടുത്തിട്ട് പോകുന്നതാകും നല്ലത്. ആസ്വദിച്ച് മണ്ണിൽ കളിക്കാം.
  •  മോഷ്ടാക്കൾ കൂടുതലുണ്ട് ആയതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുക

Watch Video

Leave A Reply

Your email address will not be published.

You cannot copy content of this page