സർക്കാർ AC ബോട്ടിൽ ഇനി ആലപ്പുഴ കറങ്ങാം| ആലപ്പുഴ ടൂറിസം വേറെ ലെവലിലേക്ക്
ആലപ്പുഴ ടൂറിസം വേറെ ലെവലിലേക്ക്. ഹൗസ് ബോട്ടിൽ പോകാൻ പൈസ ഇല്ലാത്തവർ ഇനി പിന്നോട്ട് മാറേണ്ട സർക്കാർ അതിലും മികച്ച സർവീസുമായി ഇന്ന് മുതൽ കളത്തിലിറങ്ങിയിട്ടുണ്ട്.
സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ കീഴിൽ ഇന്ന് തുടങ്ങി (10 / 03 /2020 ) സേവനം ആരംഭിക്കുന്ന “വേഗ II” രാവിലെ 9 മണിക് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി. സുധാകരൻ ഉത്ഘാടനം നിർവഹിച്ചു. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാസഞ്ചർ സർവീസിനോടൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിഭാവനം ചെയ്തുകൊണ്ടുള്ള കേരളാ സർക്കാരിന്റെ പുതിയ സർവീസ് ആണിത്. ഇതിനു മുൻപ് കേരള വാട്ടർ ട്രാൻസ്പോർട്ടിന്റെ പല സർവീസുകളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് എല്ലാത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. രാവിലെ 7.30 നു കോട്ടയത്തു നിന്നും ആലപ്പുഴയിലേക്കാണ് ആദ്യത്തെ പാസഞ്ചർ സർവീസ്. കോട്ടയത്തു നിന്നും ആലപ്പുഴ വരെ 6 സ്റ്റോപ്പ് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ ജോലി ചെയ്യുന്നവർക്ക് ഈ സർവീസ് വളരെ ഉപകാരപ്രദമായേക്കും.
Alleppey Kottayam SWTD Service
120 യാത്രക്കാരുടെ കപ്പാസിറ്റിയുള്ള ബോട്ടിൽ 40 യാത്രികർക്ക് Ac ക്യാബിനും, 80 പേർക്ക് നോൺ Ac ക്യാബിനിലും യാത്ര ചെയ്യാൻ സാധിക്കും. ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് കോട്ടയത്ത് നിന്നും ആലപ്പുഴയിൽ എത്തുന്ന ബോട്ട് 10 മണിയോടെ ടൂറിസ്റ്റുകൾക്കായുള്ള സർവീസ് ആരംഭിക്കും. തികച്ചും വെത്യസ്തമായിട്ടുള്ള രീതിയിൽ ആണ് ഈ പാക്കേജ് അറേഞ്ച് ചെയ്തിരിക്കുന്നത്. ആലപ്പുഴ -കോട്ടയം ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി മുഹമ്മ-കായിപ്പുറം-പാതിരാമണൽ ദ്വീപ്- തണ്ണീർമുക്കം വഴി കുമരകം പക്ഷി സങ്കേതം വരെയാണ് ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സർവീന്റെ മറ്റൊരു പ്രത്യേകത പാതിരാമണൽ ദ്വീപിൽ 30 മിനിട്ടോളം ദ്വീപ് സന്ദർശനത്തിനായി സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ സഹായത്തോടെ ഭക്ഷണവും ബോട്ടിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഇത്രയും സജീകരണങ്ങളോടു കൂടിയ വാട്ടർ ട്രാൻസ്പോട്ടിന്റെ തന്നെ ആദ്യത്തെ സർവീസ് ആകും ” Vega II ”
AC CABIN VEGA II
സമയ ക്രമീകരങ്ങളും ടിക്കറ്റ് ചാർജും.
Passenge Services : Kottayam To Alleppey
Stops.
- Kottayam
- Pallom
- KrishnanKutty Moola
- Kamalante Moola
- Mangalasseri
- Punchiri
- Alappuzha
Ticket Fare
- Kottayam – pallom : Non Ac : ₹12/- AC :₹24/-
- kottayam – krishnanKutty Moola : Non Ac₹25/- AC :₹50
- kottayam – Kamalante Moola : Non Ac :₹30/- AC : ₹60
- Kottayam – Mangalasseri : Non Ac: ₹40/- AC :₹ 80
- Kottayam – Punchiri : Non Ac :₹45/- AC :₹90
- Kottayam – Alappuzha :Non Ac : ₹50/- AC :₹100/-
Time :
Kottayam to Alleppey 7:30 Am
Alleppey To Kottayam : 5:30 Pm
NON AC CABIN VEGA II
Tourist Service : Alleppey To bird Sanctuary Kumarakom
Stops :
- Alappuzha
- Punnamada
- Muhamma
- Kayippuram
- Pathiramanal Island
- Thannermukkom bund
- Bird sanctuary Kumarakom
Ticket Fare
- Allappey – Punnamada : Non Ac : ₹ 20/- AC :₹40/-
- Allppey – Muhamma : Non Ac : ₹ 80/- AC :₹100/-
- Alleppey – Kayippuram : Non Ac : ₹100/- AC :₹140/-
- Alleppey – Pathiramanal : Non Ac : ₹130/- AC :₹200/-
- Allppey – Thannermukkom bund : Non Ac : ₹200/- AC :₹300/-
Time :
Alleppey To Kumarakom : 10:00 am
kumarakom to Alleppy : 2:15 Pm
Note : Minimum Charge for the boat in Non AC cabin is fixed as RS.20 and For AC Cabin it is Fixed cabin it is fixed as Rs.40
Photo courtesy :Binoy Varghese Photography