റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം

0

വർഗീയതയും മതഭ്രാന്ത് ഉം തലക്ക് പിടിക്കുമ്പോൾ rcc യുടെ വാർഡുകളിലൂടെ ചുമ്മാ ഒന്ന് നടന്നാൽ മതി”

നമ്മളിൽ പലരും പലതവണ വായിച്ച ഒരു വാചകം ആണ്  ഇത് വെറുമൊരു വാചകമല്ല പച്ചയായ സത്യം ആണ്.
കുഞ്ഞു മക്കൾ തൊട്ട് പ്രായമായവർ വരെ ഓരോ ക്ലിനിക്കിന്റെ അല്ലങ്കിൽ കീമോ വാർഡിന്റെ മുന്നിൽ തന്റെ ഊഴം കാത്തു നിൽക്കുന്ന കാഴ്ച ഹൃദയം മുറിക്കുന്നതാണ്.

പുതിയതായി പോകുന്ന പലർക്കും അവിടുത്തെ രീതികളെ കുറിച്ച് അറിയാൻ കഴിയില്ല. അങ്ങനെയുള്ള ആർകെങ്കിലും ഉപകാരപെടട്ടെ എന്നു കരുതി പോസ്റ്റുന്നത് ആണ്. ഏതെങ്കിലും സൈറ്റിൽ സെർച്ച്‌ ചെയ്തു പോസ്റ്റുന്നത് അല്ല. കഴിഞ്ഞ രണ്ടു മാസമായി ഞാൻ കടന്നു പോയ വഴികൾ ആണ്.

Rcc യിൽ പുതിയതായി വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Rcc യിൽ പുതിയതായി വരുന്നവർ 11മണിക്ക് മുൻപായി ഇവിടെ എത്തി ചേരാൻ ശ്രദ്ധിക്കണം കാരണം രജിസ്ട്രേഷൻ 11 മണി വരെ ഉള്ളു. വരുന്നവർ ആദ്യം ഇൻഫർമേഷൻ കൗണ്ടറിൽ പേര് കൊടുക്കുക. ക്രമം അനുസരിച്ചു ഓരോരുത്തരെ ആയി മൈക്കിൽ കൂടി വിളിക്കും. ആദ്യമായി പോകുന്നവർ നിർബന്ധമായും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൈയിൽ കരുതണം.
പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചികിൽസിച്ച ഡോക്ടറുടെ റഫറൻസ് ലെറ്ററും അസുഖം സ്ഥിതീകരിച്ചുള്ള ലാബ് റിപ്പോർട്ടും ഉണ്ടെങ്കിൽ മാത്രമേ രജിസ്റ്റർ ചെയ്തു ഡോക്ടറിനെ കാണാൻ സാധിക്കു.
രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഫോം പൂരിപ്പിച്ചു നൽകേണ്ടത് ഉണ്ട്. വലിയ സംഭവം ഒന്നുമല്ല നമ്മളുടെ അഡ്രസ് വരുമാനം ആധാർ നമ്പർ അങ്ങനെ കുറച്ചു പേർസണൽ ഡീറ്റെയിൽസ്. അതിനു ശേഷം ഓരോരുത്തരെയായി ന്യൂ രജിസ്ട്രെഷൻ കൗണ്ടറിലേക്ക് കൊണ്ട് പോവും.അവിടെ നമ്മുടെ സാമ്പത്തിക സ്ഥിതി എത്രത്തോളം ഉണ്ടെന്ന് നോക്കുകയും അതനുസരിച്ചുള്ള കാർഡ് ഇഷ്യൂ ചെയ്യുക്സയും ചെയ്യും. അവിടുന്ന് നേരെ കൊണ്ട് പോകുന്നത് വെൽഫയർ ഓഫീസറുടെ ക്യാബിനിലേക്ക് ആവും. അവിടുന്നാണ് കാരുണ്യ പോലുള്ള ചികിത്സ സഹായത്തിന്റെ ഫോം നൽകുന്നത്. ഇതോടെ രെജിസ്ട്രേഷൻ കഴിഞ്ഞു.
ഇനി ഓരോരുത്തരെയായി വിളിച്ചു ഓരോ ക്ലിനിക്കുകളിലേക്കു കൊണ്ട് പോകും.
A ക്ലിനിക്, b ക്ലിനിക് അങ്ങനെ G ക്ലിനിക് വരെയുണ്ട്. കൂടാതെ വേദന സഹിക്കാൻ പറ്റാത്ത രോഗികൾക്ക് വേണ്ടി പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനികും കുട്ടികൾക്ക് മാത്രമായി പീഡിയാട്രിക് ക്ലിനിക്കും ഉണ്ട്.

അപ്പോയ്ന്റ്മെന്റ് എടുത്ത് ഡോക്ടറെ കാണാൻ നിൽക്കുന്ന രോഗികളെ കണ്ടു കഴിഞ്ഞാവും പുതിയ രോഗികളെ കാണുക.

ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ആശ്വാസമായി കുറെ ചാരിറ്റബിൾ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട് അവയുടെ വിവരങ്ങൾ അടുത്ത ഭാഗത്തിൽ

RCC ൽ എങ്ങനെ എത്തിച്ചേരാം.

  • തിരുവന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ.   ksrtc ,പ്രൈവറ്റ് ബസ് സൗകര്യമുണ്ട്. മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെ നിന്നും 1 കിലോമീറ്റർ അടുത്ത് ഉണ്ട് Rcc ലേക്ക്  നടക്കാനുള്ള ദൂരമേ ഉള്ളു. 20 രൂപ ഓട്ടോക്ക് കൊടുത്താൽ RCC ൽ കൊണ്ടിറക്കി തരും.
  • തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും മുകളിൽ പറഞ്ഞത് പോലെ തന്നെ എത്താൻ സാധിക്കും. കൂടാതെ uber .ola തുടങ്ങിയ ഓൺലൈൻ ടാക്സി സൗകര്യവും ലഭ്യമാണ്.
  • തിരുവന്തപുരം എയർപോർട്ടിൽ നിന്നും 8 കിലോമീറ്റർ ആണുള്ളത്. അവിടെ  നിന്നും ബസ് സൗകര്യം ലാഭമല്ല. അതുകൊണ്ട് ടാക്സി എടുത്ത് വേണം പോകാൻ.

Leave A Reply

Your email address will not be published.

You cannot copy content of this page