Trek to The Old Farm Munnar
മൂന്നാർ പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഈ തവണത്തെ പോക്ക് പൊളിച്ച്. കുറച്ച് ദിവസങ്ങൾ മുൻപാണ് The Old Farm ക്യാമ്പിംഗ് ഫേസ്ബുക്കിൽ വായിക്കുന്നത്. അന്വേഷിച്ച് വന്നപ്പോൾ സംഭവം വേറെ ലെവൽ. ഒന്നും നോക്കിയില്ല അങ് പോയി. 1500 രൂപ ആണ് ഒരാൾക്ക്. കല്ലാർ നിന്നും 45മിനിറ്റു ട്രെക്ക് ചെയ്ത് വേണം സ്ഥലത്തെത്താൻ. കൊടും വനവും നല്ല ഒന്നാന്തരം ഏല തോട്ടവും താണ്ടണം. നേരത്തെ വിളിച്ച് ബുക് ചെയ്തിട്ട് പോകണം. കല്ലാർ നിന്നും കൂട്ടികൊണ്ട് പോകാൻ ഫാമിൽ നിന്നും ആള് വരും. അവരുടെ കൂടെ വേണം മുകളിലേക്ക് ട്രെക്ക് ചെയ്യാൻ. മൂന്നാർ ഇങ്ങനെ ഒരുപാട് അറിയപ്പെടാത്ത സ്ഥലങ്ങൾ ഉണ്ട്. പ്രകൃതിയോട് ഇണങ്ങി അടിച്ച് പൊളിക്കാൻ. 3മണിയാകുമ്പോൾ കല്ലാർ എത്തണം 3മണിക്ക് ട്രെക്കിങ് തുടങ്ങിയാൽ പോകുന്ന വഴി മൂന്നാറിന്റെ നല്ല കിടിലൻ views കാണാം. ഉള്ളത് പറയാലോ കുറച്ചായപ്പോൾ ഇനി കയറണോ എന്നാലോചിച്ചിച്ചു ?? നടന്ന് തീരെ ശീലമില്ലലോ. കൂട്ടികൊണ്ട് പോകാൻ വരുന്നവർ തരുന്ന പ്രചോദനം വീണ്ടും നടക്കും. വേറെ ഒരു വീടോ മനുഷ്യരോ ഇല്ലാത്ത വനത്തിലൂടെ വേണം നടക്കാൻ. ചുറ്റും കിളികളുടെയും ചീവിടുകളുടെയും അലർച്ച മാത്രം കേൾക്കാൻ സാധിക്കും? 4മണി കഴിയുമ്പോൾ നമ്മൾ ഓൾഡ് ഫാം ഹൗസിൽ എത്തി ചേരും. 30മിനിറ്റു rest. ഒരു ചായ തരും ചെന്നയുടൻ. അതൊക്കെ കുടിച്ച് കുറച്ച് ഇരിക്കാം. ഉള്ളത് പറയാലോ ആ ഫിലൊന്നും ഏതൊരു ac മുറിയിൽ പോയി കിടന്നാലും കിട്ടില്ല.
Watch Video:
5മണി കഴിയുമ്പോൾക്കും അടുത്ത ആള് വരും നമുക്കിനി അടുത്ത ട്രെക്കിങ് തുടങ്ങാന്ന്. ഇനിയുമോ?? അങ്ങനെ ചോദിച്ചപ്പോൾ ആള് കുറച്ച് ഫോട്ടോ കാണിച്ച് തന്നു. ഹെന്റ സാറേ ഇമ്മാതിരി sunset ? ഒന്നും നോക്കാനില്ല ഇറങ്ങിയെക്കാമെന്നു പറഞ്ഞു.?കാരടിപ്പാറ,ആനപ്പാറ എന്നിവിടങ്ങളിലേക്കാണ് പോകേണ്ടത്. നടപ്പ് ഒരു 30മിനിറ്റ് ഉണ്ട്. കാരടിപ്പാറയിൽ നിന്നുമുള്ള കാഴ്ച്ച മാസ്മരികമാണ്.മൂന്നാറിന്റെ മറ്റെവിടെ നിന്നാൽ ഇങ്ങനെ ഒരു view കിട്ടും എന്നത് ചിന്തിക്കേണ്ടിരിക്കുന്നു. കൂടെ വരുന്ന മച്ചന്മാർ വേറെ ലെവലാണ്. മുകളിൽ ചെന്നാൽ കയറിയതിൽ ഒരു മടുപ്പും തോന്നില്ല. അത്ര മാത്രമുണ്ട് sunset.?തിരിച്ച് എത്തിയാൽ ഒരു campfire ഒക്കെ ആയി ചുറ്റുമിരുന്നു ചെണ്ടയും കൊട്ടി പാട്ട് (നമ്മൾ തന്നെ പാടണം??) 12മണി വരെ അതിന് ചുറ്റും ഇരിക്കാം. ആ കൂട്ടത്തിൽ ഒരു അടിപൊളി dinner ഉം. പിന്നെ നേരെ നമ്മുടെ ട്രന്റിലേക്ക്. ആദ്യമായിട്ടാണ് ടെന്റിൽ തമാസിക്കുന്നെ. എന്തൊരു ഫീലാ മച്ചന്മാരെ. പറഞ്ഞറിയിക്കാൻ പറ്റില്ല ആ ഒരു ക്യാമ്പിംഗ് അനുഭവം.
രാവിലെ 5മണിക്ക് അലാറം പോലെ കിളികളുടെ പാട്ട് കേൾക്കാം. രാത്രി സംസാരിച്ചിരുന്നപ്പോൾ ഇത് അവർ പരഞ്ഞെങ്കിലും കാര്യമാക്കിയില്ല. പക്ഷെ ആ പാട്ട് കേട്ടാണ് എണീറ്റത്. ഇത്ര ഈണത്തിൽ കിളികളുടെ പാട്ട് കേൾക്കുന്നതും ആദ്യത്തെ അനുഭവം. 5.30ന് എണീറ്റ് ട്രക്കിങ് തുടങ്ങാനം ഉദയം കാണാൻ. പോകുന്നവർ മടി കാണിക്കരുത് ഇതൊക്കെ അനുഭവിക്കണം. എല്ലാം കഴിഞ്ഞു 9മണിക്ക് തിരിച്ച് എത്തും. പ്രഭാത ഭക്ഷണം കഴിച്ച് ഫ്രഷ് ആകാനുള്ള ടൈം 12മണി വരെ ഉണ്ട്. 12മണിക്ക് നമ്മുക്ക് തിരിച്ച് ഇറങ്ങാം. കല്ലാർ വരെ നമ്മളെ എത്തിക്കും.