North India trip Part 4 തട്ടകത്തിലെ ഒരു ദിവസം കഴിഞ്ഞു പോയത്

0

കഴിഞ്ഞ പാർട്ടിൽ നമ്മൾ ബാബുക്കയുടെ തട്ടകത്തിലെ വിശേഷം ആയിരുന്നു പറഞ്ഞു നിർത്തിയിരുന്നത്.

Part 3 : Click here
അത് വായിക്കാത്തവർ ആദ്യം അത് വായിച്ചിട്ട് വരിക. എന്നാലേ ഇത് വായിച്ചാൽ വല്ലതും മനസ്സിലാകൂ.
അങ്ങനെ സമയം ഒരു 5 മണി ആയപ്പോൾ അബ്ദുന്റെ വിളി ഒരു ചെറിയ ട്രെക്കിങ്ങിനു പോകാം. അവിടെ ഞങ്ങളെ പോലെ തന്നെ അഥിതി സഞ്ചാരികൾ വേറെയും ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ. അതിൽ ഒരാൾ നമ്മുടെ അയൽ ജില്ലയിലെ   കുമ്പളത്ത് ഉള്ളതായിരുന്നു. മച്ചാൻ വന്നു പറഞ്ഞു  ‘ബാബുഷ്‌ക’ ഫാമിന്റെ പിന്നിലൂടെ കുറച്ചു മുകളിലേക്ക് കയറിയാൽ ഒരു മഞ്ഞു മലയിൽ എത്താം എന്ന് കേട്ട് ഒന്ന് പോയാലോ എന്ന് ! എനിക്ക് ഒന്നിനും വയ്യ നിങ്ങൾ പോയിട്ട് വരാൻ പറഞ്ഞിട്ട് ഞാൻ വീണ്ടും കമ്പിളിയുടെ അടിയിൽ ഒതുങ്ങി. തണുപ്പ്  സഹിക്കാൻ പറ്റാത്ത അവസ്ഥ. അന്ന് മനസ്സിലാക്കിയ ഒരു കാര്യമാണ്. തണുപ്പ് ഉള്ള സ്ഥലത്തു പോയിട്ട് മാറി ഒതുങ്ങി കൂടി എവിടെയും ഇരിക്കരുത്. എന്തെങ്കിലുമൊക്കെ ചെറിയ ആക്ടിവിറ്റിസുമായി ഇരുന്നാൽ ബോഡി ചൂടായി ഇരിക്കും അല്ലെങ്കിൽ നല്ല രീതിയിൽ പെടും. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ കറക്കമൊക്കെ കഴിഞ്ഞു തിരിച്ചെത്തി. അബ്ദു വന്നയുടൻ ജാക്കറ്റ് ഒക്കെ ഊരി മാറ്റിയിട്ടു. ഇവന് വട്ടായൊന്നു   തോന്നി. ഞാൻ  ആണെങ്കിൽ നേരെ ചൊവ്വേ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കിടക്കുമ്പോൾ അവനു ചൂട് എടുക്കുന്നത്രെ.?സംഭവം കുറച്ചു നടന്നിട്ട് വന്നപ്പോൾ ബോഡി നന്നായി ഹീറ്റായി. സത്യം പറയാലോ ഭക്ഷണത്തോട്  മാത്രമല്ല കൊതി തോന്നുന്നത്. ഇങ്ങനെയൊക്കെ കാണുമ്പോൾ ശെരിക്കും ബല്ലാത്ത കൊതി തോന്നി പോകും. കുറച്ചു സമയം അവര് പോയതിന്റെ കഥയൊക്കെ കേട്ടിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ബ്രോ നല്ല ചൂട് കട്ടൻ ചായയും കൊണ്ട് വന്നു. ചായ  തണുപ്പിച്ചു മാത്രം കുടിക്കുന്ന ഞാൻ ആ തിളച്ച ചായ വളരെ ആസ്വദിച്ചു കുടിച്ചു. 7 മണി ആകാറായപ്പോൾ  ബാബുക്ക എവിടെയോ ഒക്കെ പോയിട്ട് തിരിച്ചു വന്നു. ഡിന്നർ എന്താ വേണ്ടതെന്നു ചോദിച്ചു. നമ്മുക്ക് മുട്ട ബിരിയാണി ആക്കിയാലോ ?. അബ്ദു പറഞ്ഞു ഞങ്ങൾ താഴെ പോയി ചിക്കൻ വാങ്ങിയിട്ട് വരാം. എന്നാൽ പിന്നെ നമ്മുക് ചിക്കൻ കറിയും ചോറും റെഡിയാക്കാമെന്ന് ബാബുക്കയും!

ചിക്കൻ വാങ്ങണമെങ്കിൽ താഴെ ആ ക്ഷേത്രത്തിന്റെ അവിടെ ചെല്ലണം. കുറച്ചു നടന്നാൽ തണുപ്പിന് ഒരു ശമനം  കിട്ടുമല്ലോ എന്നോർത്ത് ഞങ്ങൾ 2 ഉം കൂടെ താഴേക്ക് ഇറങ്ങി നടന്നു. നടന്നു താഴെ ചെന്ന് കോഴിക്കട തപ്പിപിടിച്ച് കോഴിയും വാങ്ങി ഒരു ചൂട് ചായയുമൊക്കെ കുടിച്ച് തിരിച്ച് മുകളിലേക്ക് നടന്നു! നല്ല ഇരുട്ടായത് കൊണ്ട് തന്നെ തിരിച്ച് കയറിയപ്പോൾ നല്ല രീതിക്ക് ഒന്ന് പെട്ടു! വഴി തെറ്റി വേറെ ഏതോ വഴിയിലൂടെ ഒക്കെ പോയി. താഴേക്ക് വന്നതിന്റെ ഇരട്ടി നടന്നതുപോലെ ഒരു തോന്നൽ. അപ്പോഴാണ് കാര്യം മനസ്സിലായത്. ചോദിക്കാനും പറയാനും ആരുമില്ല. മുൻപോട്ട് പോയാൽ പണി ആകും നമ്മുക് തിരിച്ച് താഴെ പോയിട്ട് ബാബുക്കായെ വിളിയ്ക്കാമെന്നു വിചാരിച്ച് പിന്നിലേക്ക് നടന്നു! ഒരു അരക്കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു വള്ളിയിൽ പിടിച്ച് കയറിയത് ഓർമയുണ്ടായിരുന്നു.  അതെപോലൊരു വള്ളി ശ്രദ്ധയിൽ  പെട്ടു. അതിലെ ഒന്ന് പോയി നോക്കാം എന്നും വിചാരിച്ച് കേറി. ഭാഗ്യത്തിന്ന് അത് തന്നെ ആയിരുന്നു വഴി. നേരെ കയറി ചെന്ന് ചിക്കനും മറ്റു സാധനങ്ങളും അവിടെ വെച്ച് സൈഡിൽ തീ കത്തിച്ചു ഇട്ടിരുന്നതിന്റെ അടുത്ത് പോയി കുറച്ച് നേരം ബാബുക്കയുടെ മണാലി വിശേഷങ്ങളും കേട്ടിരുന്നു.! കുറച്ച് കഴിഞ്ഞപ്പോൾ ആള് ഭക്ഷണം ഉണ്ടാക്കാൻ പോയി. ഞങ്ങൾ സഹായിക്കാൻ ചെന്നെങ്കിലും ഒന്നിനും സമ്മതിച്ചില്ല. ഒരു 8.30 ആയപ്പോൾ ഭക്ഷണം റെഡിയായി. നല്ല ഒന്നാന്തരം ചോറും ചിക്കൻ കറിയും,സലാഡും, ഉള്ളത് പറയാലോ ഒടുക്കത്തെ കൈ പുണ്യം ആണെന്നെ ആ പഹയന്. ഇനി പ്രതേകിച്ചു പണിയൊന്നുമില്ല മാറി കെടന്നുറങ്ങണം. ഉറങ്ങാൻ പറ്റുമോ ആവോ! അവിടെ ഉള്ള എല്ലാ വീടിന്റെ ഉള്ളിലും തീ കായ്ക്കാൻ ഒരു അടുപ്പ് പോലത്തെ സാധനം ഉണ്ട്. അതിന്റെ പേര് മറന്നു പോയി.

അതിൽ വിറക് കൂട്ടി വെച്ച് കത്തിച്ചാൽ മാത്രമേ അതിനുള്ളിൽ കിടന്നുറങ്ങാൻ പറ്റൂ. അത്ര മാത്രം തണുപ്പായിരിക്കും. എല്ലാവരും റൂമിൽ എത്തിയ ശേഷം ബാബുക്ക അത് കത്തിക്കാനുള്ള തയ്യാറെടുപ്പിലായി. അതിന്റെ മുകളിൽ വെച്ചൊരു കട്ടനും കൂടെ സെറ്റാക്കി. താമസിക്കാതെ തന്നെ മാറി കെടന്നുറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒരു ചെറിയ ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ ഭയങ്കര ഇംഗ്ലീഷ് ഡയലോഗ്സ് !സ്വപ്നമാണോ  എന്ന് ആദ്യം ഓർത്തു. ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ നമ്മുടെ നിയോഗ് മച്ചാൻ മുന്നിൽ ഇരിക്കുന്നു. ഒരുപാട് നേരിൽ കാണണം എന്ന് വിചാരിച്ച മച്ചാൻ ആണ്.

തുടരും….

Leave A Reply

Your email address will not be published.

You cannot copy content of this page