മഞ്ഞു പെയ്യുന്ന മൂന്നാർ മലനിരകളിലേക്ക് ചങ്കന്മാരുമായി ഒരു ചിന്ന ബുള്ളറ്റ് റൈഡ്

1

 കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്നാലും അതെ പോലെ മറ്റു മാധ്യമങ്ങളിലുമൊക്കെ ഹിറ്റായിക്കൊണ്ടിരിക്കുന്ന മൂന്നാറിൽ പെയ്യുന്ന മഞ്ഞു മഴ കാണാൻ പോയില്ലെങ്കിൽ പിന്നെ എന്ത് സഞ്ചാരി. ഒന്നും നോക്കിയില്ല എല്ലാവർക്കും ഒത്തുവരുന്ന ദിവസങ്ങൾ നോക്കിയിരുന്നപ്പോൾ ദാ 2 ദിവസം പണി മുടക്ക് ദൈവത്തെ പോലെ ഇങ്ങെത്തി.:-)  പിന്നെന്ത് അലോചിക്കാൻ മച്ചാന്മാരെയൊക്കെ സെറ്റാക്കി 3 വണ്ടിയിൽ തലേ ദിവസം തന്നെ  ഫുൾ ടാങ്ക് പെട്രോളും നിറച്ച് വെച്ചു. രാവിലെ 6 മണിക്ക് ഇറങ്ങണമെന്നു ഗോപാലൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വിധിയെഴുതി 8 മണി കഴിയാതെ പോക്ക് നടക്കില്ലെന്ന്. ? പതിവ് പോലെ ജസീൽ മച്ചാൻ പോസ്റ്റ് ആകുമെന്നുള്ള ഉറപ്പിൽ മാറി കെടന്നു. പക്ഷെ ഈ തവണ തെറ്റി.

പറഞ്ഞ സയത്ത് തന്നെ ചെക്കൻ ആലപ്പുഴയിൽ എത്തി. ചടപടേന്ന് റെഡിയായി ഇറങ്ങി. ഇനിയുള്ള എല്ലാവരും ചേർത്തലയിൽ നിന്നും അരൂരിൽ നിന്നുമാണ് കൂടുന്നത്. ബിനോയിയുടെ വീട് ലക്ഷ്യമാക്കി നേരെ വണ്ടി കുതിച്ചു . അവിടെ എത്തിയപ്പോൾ സമയം 7.15 അവിടെ ചെന്നാൽ പിന്നെ അമ്മയുടെ വക ഒരു കട്ടൻ അത് നിർബദ്ധമാണ്‌. അതും കുടിച്ച് വണ്ടിയിൽ ബാഗ് ഒക്കെ വെച്ച് കെട്ടി(റൈഡ് പോകുന്ന സമയത്ത് ബാഗ് തോളിൽ ഇടുന്നത് ഒഴിവാക്കിയാൽ വളരെ നല്ലതാകും.) നേരെ അരൂർ ഗോപാൽജിയുടെ വീട്ടിലേക്ക്. 7 മണി പറഞ്ഞാൽ സാധാരണ 10 മണിക്കേ അവന്റെ അവിടെ എത്താറുള്ളു. ഈ തവണ എന്തായാലും കുറച്ച് നേരത്തെ ആയി. 8.15ന് എല്ലാവരും സെറ്റ് ആയി മൂന്നാർ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. തൃപ്പുണിത്തുറ ആയപ്പോൾ തന്നെ അത്യാവശ്യം കടകൾ എല്ലാം തുറന്നിട്ടുണ്ട്. അത് കുറച്ച് ആശ്വാസമായി. കുറച്ച് ഓടിയപ്പോഴേക്കും വിശപ്പ് വിളി തുടങ്ങി. പണിമുടക്കായത് കൊണ്ട് ബിനോയിയുടെ വീട്ടില്‍ നിന്ന് അമ്മ കുറച്ച് സ്നാക്സ് തന്നു വിട്ടിട്ടുണ്ടായിരുന്നു അതും കുറച്ച് തട്ടി യാത്ര തുടർന്നു. മുവാറ്റുപുഴ എത്തിയപ്പോൾ സമയം 10 അടുത്ത് ആകാറായി. അവിടെയും ഏറെക്കുറെ  എല്ലാ കടകളും തുറന്നിട്ടുണ്ടായിരുന്നു. എന്നാ പിന്നെ എന്തെങ്കിലും കഴിച്ചിട്ട് നീങ്ങാമെന്ന് വെച്ചു. കേറി ചെറുതായിട്ട് പൊറോട്ടയും കടല കറിയും തട്ടി കുറച്ച് റെസ്റ്റിനു ശേഷം വണ്ടി എടുത്ത് പതിയെ നീങ്ങി. നേര്യമംഗലം കഴിഞ്ഞാൽ പിന്നെ റോഡ് വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം പോയപ്പോൾ അറിയാമായിരുന്നു. അത് കൊണ്ട് അവിടെ വരെ കുറച്ച് വേഗത്തിൽ പോയാൽ മാത്രമേ വൈകിട്ട് മുൻപ് അവിടെ എത്താൻ സാധിക്കൂ. ഒരു വിധത്തിൽ 12 മണി അടുത്തായപ്പോൾ നേര്യമംഗലം എത്തി. ബൈക്കിൽ ആയത് കൊണ്ട് തന്നെ തുടർച്ചയായി ഓടിക്കാൻ ബുദ്ധിമുട്ടാണ്. ഇനി അങ്ങോട്ട് റോഡ് കുറച്ച് മോശമാണ്. പോരാത്തതിന് പ്രളയത്തിന് ഇടിഞ്ഞതൊക്കെ ശെരിയാക്കി വരുന്നതേ ഉണ്ടായുള്ളൂ. ഫ്രീക്കന്മാർ ബൈക്ക് സൂക്ഷിച്ചു ഓടിച്ച് പോകുക (പോകുന്ന വഴിയിൽ 2,3 അപകടങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു) അടിമാലി കഴിഞ്ഞു കല്ലാർ എത്തുന്നതിനു മുൻപ് ഒരു വ്യൂ പോയിന്റ് റെസ്റ്റോറന്റ് ഉണ്ട് അവിടെ നിന്നും ചോറും കഴിച്ച് വട്ടവട ലക്ഷ്യമാക്കി യാത്ര തുടർന്നു

മൂന്നാർ എത്തിയപ്പോൾ എപ്പോഴും പോകുന്നത് പോലെ തന്നെ വലിയ പറയത്തക്ക തണുപ്പൊന്നും ഉള്ളതായി തോന്നുന്നില്ല. ആഹ് എന്തെങ്കിലും ആകട്ട്. വട്ടവട മൂന്നാർ ടൗണിൽ നിന്നും 40 കിലോമീറ്റർ ആണുള്ളത്. മുൻപ് ഒരു തവണ പോയപ്പോൾ 6 മണി കഴിഞ്ഞാൽ വട്ടവടയിൽ നിന്നും തിരിച്ച് ഇറക്കി വിടില്ല എന്നുള്ള ഒരു ഓർമയുണ്ട്. എന്തായാലും വന്ന സ്ഥിതിക്ക് പോയില്ലേൽ അത് നഷ്ടമായി പോകും 3.30 ആയപ്പോൾ മാട്ടുപ്പെട്ടി ഡാം എത്തി. സമയം തീരെ ഇല്ലാതിരുന്നതിനാൽ നേരെ വട്ടവടയിൽ വണ്ടി നിർത്തിയാൽ മതിയെന്ന് തീരുമാനിച്ചു. കുറച്ച് നീങ്ങിയപ്പോൾ അതാ 2 കുട്ടി കൊമ്പൻ നില്‍ക്കുന്നു.കാണാനായി നല്ല ഒന്നാന്തരം തിരക്കും.

അവിടെ 5 മിനിറ്റ് നിർത്തി കുറച്ച് ഫോട്ടോയും എടുത്ത് വീണ്ടും യാത്ര തുടർന്നു. മാട്ടുപ്പെട്ടി കഴിഞ്ഞപ്പോഴേ കുറച്ച് തണുത്ത കാറ്റടിക്കാൻ തുടങ്ങി. വട്ടവട പോകുന്ന വഴിയിൽ തന്നെയാണ് മുന്നാറിലെ ഒട്ടുമിക്ക വ്യൂ പോയിന്റുകളും. ഒരു വിധം ഓടിച്ച് ടോപ് സ്റ്റേഷൻ എത്തി. അവിടെ എത്തിയപ്പോൾ തണുപ്പിന്റെ കാഠിന്യം കുറച്ച് കടുത്തിരുന്നു . ടോപ് സ്റ്റേഷനിൽ നിന്നും 5 ,6 കിലോ മീറ്ററാണ് വട്ടവടക്ക് ഉള്ളത്. 2 കിലോമീറ്റർ കഴിയുമ്പോൾ ഒരു ചെക്ക് പോസ്റ്റ്  ഉണ്ട് അവിടെ നമ്മുടെ വണ്ടിയുടെ വിവരങ്ങൾ എല്ലാം എഴുതി വെച്ചിട്ടേ കയറ്റി വിടുകയുള്ളു. അവിടെ നിന്നും പിന്നെ അങ്ങോട്ട് നല്ല കിടിലൻ ഫോറസ്റ്റ്‌ ഏരിയ ആയത് കൊണ്ട് ക്യാമറ ഒന്നും എടുക്കരുതെന്ന് ചെക്‌പോസ്റ്റിൽ നിന്നും പറഞ്ഞിരുന്നു. (പോകുന്നവർ ക്യാമറ എടുക്കാൻ ശ്രമിക്കരുത് 500 മീറ്റർ ഇടവിട്ട് ഫോറെസ്റ് ഉദ്യോഗസ്ഥർ ഉണ്ടാകും പിടിച്ചാൽ ഫൈൻ കിട്ടും) ആ കാടിന്റെ ഭംഗി ഒരു പ്രത്യേക ലെവലാ. കുറച്ച് ഓടിക്കഴിയുമ്പോൾ യൂക്കാലിപ്സ് മരങ്ങൾ 2 സൈഡിലും ഒത്ത നടുക്ക് കൂടെ ഒരു ചെറിയ റോഡും. അവിടെ ഫോട്ടോഗ്രാഫി കുഴപ്പമില്ലെന്ന് തോനുന്നു. ഒരുപാട് ആളുകൾ ഫോട്ടോയൊക്കെ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളും കുറച്ച് പിക്‌സ് എടുത്ത്.:-)സമയ പരിതിമൂലം ഒരുപാട് സമയം കളയാതെ യാത്ര തുടർന്ന്. 2 കിലോമീറ്റർ വട്ടവടക്ക്. കൂടെ വന്നവരെയും നോക്കി കുറെ സമയം പോസ്റ്റ് ആയി. അവരിടയ്ക്ക് എവിടെയോ ഒക്കെ നിർത്തി. വട്ടവട എത്തിക്കഴിഞ്ഞപ്പോൾ അല്ലെ അറിയുന്നത് നമ്മൾ ഫേസ്ബുക്കിൽ കണ്ട ആ സ്ഥലം വട്ടവടയാണെന്ന്. മുൻപ് ഒരു തവണ വട്ടവട വന്നപ്പോൾ പച്ചക്കറി തോട്ടങ്ങൾ കണ്ടത് കൊണ്ട് പഴത്തോട്ടം ബോർഡും നോക്കി വെച്ചലക്കി. വട്ടവടയിൽ നിന്നും 6 കിലോമീറ്റർ പോകണം പഴത്തോട്ടം കുറെ പഴങ്ങളുടെ തോട്ടങ്ങൾ ആയിരുന്നു സങ്കൽപ്പം. 6 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ആളനക്കമൊക്കെ ഉള്ളൊരു സ്ഥലമെത്തി. അവിടെ ഈ പഴത്തോട്ടം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരു ചേട്ടൻ പറഞ്ഞു ഇതാണ് പഴത്തോട്ടം എന്ന്. പണി പാലും വെള്ളത്തിൽ കിട്ടി. പഴത്തോട്ടം ഒരു സ്ഥലപ്പേരായിരുന്നു ഇങ്ക പക്കത്തിൽ പഴ ഒന്നും ഇല്ലേയ്.  വേണേൽ ഒരു വ്യൂ പോയിന്റ് ഉണ്ട് അവിടെ വേണമെങ്കിൽ പോയി കാണാം എന്ന് അവിടെ നിന്ന ഒരു ചേട്ടൻ പറഞ്ഞു. താഴെ സ്ട്രോബെറി കാണാനുള്ളത് കൊണ്ട് അതങ്ങു ഒഴിവാക്കി വണ്ടി തിരിച്ച് നേരെ വട്ടവടക്ക്.

തുടരും…….

1 Comment
  1. jes says

    നീ പൊളിക് മുത്തേ…………

Leave A Reply

Your email address will not be published.

You cannot copy content of this page