കോട്ടയം മലരിക്കൽ ഗ്രാമത്തിൽ ആമ്പൽ വിരിഞ്ഞു നിക്കുന്നത് കാണാൻ സഞ്ചാരികളുടെ കുത്തൊഴുക്ക്

0

 സോഷ്യൽ മീഡിയ തുറന്നാൽ മലരിക്കൽ ആമ്പൽ വിരിഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ ഉള്ളത്. ആലപ്പുഴയിൽ പലയിടത്തും ആമ്പൽ വിരിയുമെങ്കിലും ഇത്രയധികം ഇവിടെയും കണ്ടിട്ടില്ല. ബല്ലാത്തൊരു മൊഞ്ചാണ് ഈ കാഴ്ച്ച കാണാനായിട്ട്. രാവിലെ 8മണിക്ക് മുൻപായി അവിടെ എത്തിയാൽ മാത്രമേ വിരിഞ്ഞു നിൽക്കുന്ന അമ്പലിന്റെ മൊഞ്ച് കാണാൻ സാധിക്കൂ. പല ഗ്രൂപ്പുകളിലും മൊത്തം പറിച്ച് നിക്കുന്നവരുടെ ഫോട്ടോ കണ്ടിരുന്ന കൊണ്ട് അവിടെ കാണാനും മാത്രം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയെന്നും ഇല്ലായിരുന്നു. എന്തായാലും കുമരകം വരെ പോയാൽ മതിയല്ലോ എന്നു വെച്ച് വെളുപ്പിനെ വണ്ടിയും എടുത്ത് ഇറങ്ങി. ഇത്തായെയും വിളിച്ച് പോകാൻ സെറ്റ് ആക്കിയിരുന്നു. 2പേരും കൂടെ വെളുപ്പിനെ നേരെ കുമരകം ലക്ഷ്യമാക്കി വണ്ടി വിട്ടു. തണ്ണീർമുക്കം വഴി വെളുപ്പിനെ പോകുന്നത് ഒരു വല്ലാത്ത ഫീൽ തന്നെയാണ്. അവിടെ നിന്നും കുമരകത്തേക്കുള്ള വഴി അതിലും ഗംഭീരം. 8മണി അടുക്കാറായപ്പോൾ ഇല്ലിക്കൽ എത്തി. അവിടെ നിന്നും 2,3 കിലോമീറ്റർ ഉള്ളിലേക്ക് പോകുമ്പോൾ ആണ് മലരിക്കൽ ഗ്രാമം.

Jaaz Ashraf

ഇല്ലിക്കൽ എത്തിയപ്പോൾ തന്നെ റോഡ് നീളെ അടയാളം എന്ന രീതിക്ക് ആമ്പൽ കിടക്കുന്നു. ഒരാവിശ്യവുമില്ലാതെ പറിച്ച് റോഡിൽ മുഴുവൻ കളഞ്ഞോണ്ട് പോകുന്നതിൽ എന്ത് സുഖമാണ് കിട്ടുന്നതെന്ന് തോന്നി.?? വരുന്നവരുടെ വണ്ടിയിൽ മുഴുവൻ കുറെ ആമ്പൽ വാടിയും ഇരിപ്പുണ്ട്. പോയിട്ട് എന്തെങ്കിലും കാര്യമുണ്ടോ ആവോ. അവിടെ ആമ്പൽ ഫോട്ടോ എടുക്കാണെങ്കിലും ഉണ്ടാകുമോ…? 5മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്ത് എത്തി. ഒരു രക്ഷയുമില്ലാത്ത തിരക്ക്. കാറും ബൈക്കുമൊക്കെയായി. റോഡിൽ കുറെ പൂക്കൾ വലിച്ചെറിഞ്ഞും കിടപ്പുണ്ട്. പാടത്തേക്ക് നോക്കിയപ്പോൾ കുറച്ചൊക്കെ വിരിഞ്ഞ് നിൽക്കുന്നുണ്ട്. പക്ഷെ ഫോട്ടോയിൽ കണ്ടതിന്റെ പകുതി ഇല്ല. എല്ലാം വരുന്നവർ പറിച്ച് നശിപ്പിച്ചിരുന്നു.?? ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിക്ക് വെള്ളത്തിലേക്ക് ഇറങ്ങി. വള്ളം ഒന്നും ഇല്ലായിരുന്നത് കൊണ്ട് നടക്കാൻ തീരുമാനിച്ച് ഇറങ്ങിയപ്പോൾ നല്ല ചെളി.കുറച്ച് നടന്നപ്പോൾ ഒരു വള്ളം ആളുകളെ തിരിച്ചിറക്കാൻ വരുന്നു. അവരെ ഇറക്കിയിട്ട് അതിൽ കേറാന്ന് വെച്ച് തിരിച്ച് നടന്നു. കയറി വള്ളം നീങ്ങാൻ തുടങ്ങി. ഒട്ടുമിക്ക സ്ഥലത്തും നല്ല ചെളി ആയതിനാൽ ഇറങ്ങി തല്ലേണ്ടതായിട്ട് വരും.കുറച്ച് നീങ്ങിയപ്പോൾ ഇടവിട്ട് വിരിഞ്ഞു നിൽക്കുന്ന ആമ്പൽ കാണാം. വള്ളത്തിൽ കൂടെ വന്ന ചേട്ടൻ പറഞ്ഞത് വരുന്നവരോട് 2,3 എണ്ണം പറിക്കാൻ പറഞ്ഞാൽ അവരാരും കേക്കില്ല. അടുത്ത വരുന്നവർക്ക് കാണാൻ കിട്ടരുതെന്ന രീതിക്കാണ് ആളുകൾ വന്നു പറിക്കുന്നത്. സംഭവം അവർ നശിപ്പിക്കും. അത് കുറഞ്ഞത് 15തുടങ്ങി 20 ദിവസം മുകളിൽ വിരിഞ്ഞു നിൽക്കും. ആ സമയം വരെ എങ്കിലും അതിനെ അവിടെ നിലക്കാൻ അനുവദിച്ചൂടെ. പറിക്കണ്ടന്നല്ല. കൈ നിറയെ പറിച്ചോണ്ട്‌ വീടുവരെ എത്തുമ്പോൾ അത് വാടിപ്പോകും. പിന്നെ അത് എടുത്ത് കളയും. ആ സമയം 2,3 എണ്ണം പറിച്ചാൽ എന്തൊരു ഭംഗിയായിരിക്കും അവിടെ വിരിഞ്ഞു നിൽക്കുന്നത് കാണാൻ.malarickal village

മറ്റൊരു കാര്യം അവിടെ വള്ളത്തിലുള്ള ചേട്ടന്മാർക്ക് കൃഷി ഇല്ലാത്തപ്പോൾ ഉള്ളൊരു ചെറിയ വരുമാനമാർഗമാണ്. അത് നമ്മളായി നശിപ്പിക്കുന്നത് ശെരിയല്ലലോ.? അങ്ങനെ ഇടക്ക് കുറച്ച് സ്ഥലങ്ങളിൽ നിന്ന് ഫോട്ടോയൊക്കെ പിടിച്ച് നിന്നപ്പോൾ അങ്ങു ദൂരെ കുറച്ച് കൂടുതൽ പൂക്കൾ വിരിഞ്ഞു നിക്കുന്നു. ആ ചേട്ടൻ പറഞ്ഞു 200രൂപ തന്നാൽ അങ്ങോട്ട് പോകാമെന്ന്. ഒന്നും നോക്കേണ്ട വിട്ടോന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ വന്നത് നഷ്ടമായില്ല എന്ന് തോന്നി. വള്ളം അങ്ങോട്ട് അടുത്തപ്പോൾ തന്നെ അടുത്തുള്ള വീട്ടിലെ ചേട്ടൻ പറഞ്ഞു ഒരെണ്ണം പോലും പറിക്കരുത് കണ്ടിട്ട് പൊക്കോളാൻ പറഞ്ഞു. രാവിലത്തെ റൈഡ് നഷ്ടമായില്ലന്ന് അപ്പോൾ തോന്നി.?? എണീറ്റ്‌ നിന്ന് താഴേക്ക് നോക്കിയാൽ ചുറ്റും ആമ്പൽ വിരിഞ്ഞു നിക്കുന്നു. ഒരു രക്ഷയുമില്ല ആ കാഴ്ച്ച കാണാൻ. കുറെ ഫോട്ടോയൊക്കെ എടുത്ത് തിരിച്ച് കയറിയ അങ്ങോട്ട് പോയി. അടുക്കാനായപ്പോൾ വള്ളത്തിലെ ചേട്ടൻ പറഞ്ഞു വേണമെങ്കിൽ ഇവിടെ ഇറങ്ങിക്കോ കുറച്ച് ഫോട്ടോ ഒക്കെ എടുത്തിട്ട് പോയാൽ മതി. അപ്പോളേക്കും ഞാൻ അടുത്ത ആളുകളെ കൊണ്ടു പോകട്ടെന്ന്. അങ്ങനെ അവിടെ ഇറങ്ങി കുറച്ച് ഫോട്ടോയൊക്കെ എടുത്ത് റോഡിൽ വന്നിട്ട് അവിടെ കിടന്ന ആമ്പൽ എല്ലാം കൂടെ എടുത്ത് ഒരു ഫോട്ടോയും പിടിച്ച് തിരിച്ച് പൊന്നു..??

malarickal

Nb:നിങ്ങൾ പറിക്കരുത് എന്ന് പറയുന്നില്ല പക്ഷെ ഒരുപാട് പറിച്ച് ആർക്കും ഉപകാരമില്ലാതാക്കരുത്. നശിപ്പിക്കുന്നത് വരെ കൃഷി ഇല്ലാതിരിക്കുന്ന കർഷകർക്ക് ഒരു വരുമാനമാർഗം ആകുമല്ലോ….

Leave A Reply

Your email address will not be published.

You cannot copy content of this page