Lakshadweep tour packages From Kerala കടൽ കടന്ന് ലക്ഷദ്വീപിലേക്ക്
കടൽക്കരയിൽ പോയി തിരകൾ നോക്കിയിരിക്കുമ്പോൾ തന്നെ വേറേ ഫീൽ ആണ് എന്നാൽ പിന്നെ തിരമാലകളെ കീറി മുറിച്ചു കൊണ്ടുള്ള ഒരു കപ്പൽ യാത്ര ആയാലോ അതും ലക്ഷദ്വീപിലേക്ക്.
Lakshadweep tour packages
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
എന്തായാലും പോവാൻ തന്നെ തീരുമാനിച്ചു.
പെർമിറ്റ് കിട്ടിയാലേ പോകാൻ പറ്റു പെർമിറ്റ് എടുക്കാൻ വേണ്ടി pcc സർട്ടിഫിക്കറ്റും ആധാറും 2 ഫോട്ടോയും കൊടുക്കണം.
പെർമിറ്റ് കിട്ടി കഴിഞ്ഞാൽ ടിക്കറ്റിന്റെ ലഭ്യത അനുസരിച്ചാണ് ടിക്കറ്റ് എടുക്കാൻ പറ്റുക.
( ഫ്ലൈറ്റ് തിരഞ്ഞെടുക്കുന്നവർക് ഇഷ്ടമുള്ള ഡേറ്റിൽ തന്നെ പോവാം. )
അങ്ങനെ ആ ദിവസം വന്നെത്തി,
മനസിനൊക്കെ വല്ലാത്ത ഒരു കുളിർമ
എങ്ങനെ കുളിർക്കാണ്ടിരിക്കും കുറച്ചധികം നാളായി കൊണ്ട് നടന്ന മോഹമല്ലേ,
വൈകിട്ടാണ് കപ്പൽ,
ആലപ്പുഴക്കാരി ആയതു കൊണ്ട് അത്യാവശ്യം ബോട്ടിലും വള്ളത്തിലുമൊക്കെ കയറിയിട്ടുണ്ട് എന്നാലും കടലിൽ കൂടെയുള്ള യാത്ര……..
(ചെറിയൊരു ഉത്കണ്ഠ ഇല്ലാതെയില്ല )
എല്ലാ ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് കപ്പൽ ചലിച്ചു തുടങ്ങി. ഓളങ്ങളെ കീറി മുറിച്ചു കൊണ്ടു കപ്പൽ മുൻപോട്ട് യാത്ര തുടർന്നു ഒപ്പം ഞങ്ങളും.
കൊച്ചിയിൽ നിന്ന് തുടങ്ങുന്ന കപ്പൽ യാത്ര അഗത്തി ദ്വീപിലാണ് അവസാനിക്കുന്നത് 3 ദിവസത്തെ താമസവും ഇവിടെ തന്നെയാണ്.
അഗത്തി ദ്വീപിനു പുറമെ ബംഗാരം ദ്വീപും പാക്കേജിൽ ഉൾപ്പെടുന്നുണ്ട്
ബംഗാരത്തിലേക്കുള്ള യാത്രയുടെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല 1 മണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്തു വേണം അവിടെ എത്താൻ ഈ യാത്രക്കിടയിൽ പച്ച കടലാമകളെയും ഡോൾഫിനുകളെയും കാണാൻ സാധിക്കും. എല്ലാ ദ്വീപുകളിലും സ്നോർക്ലിങ് സ്ക്യൂബാ ഡൈവിംഗ് ഗ്ലാസ് ബോട്ട് റൈഡ് എന്നിങ്ങനെ പലതരം വാട്ടർ ഗെയിംസ് ഉണ്ടാവും അതൊക്കെ പാക്കേജിൽ ഉൾപെടാത്തവയാകും
പിന്നെ ഭക്ഷണം മീനുകളാൽ സമ്പുഷ്ടമായിരിക്കും എല്ലാം നല്ല ഫ്രഷ് മീനുകളും ആവും.
ഈ യാത്രക്ക് ശേഷം ഒരു ഉറപ്പ് നിങ്ങൾക് നൽകാൻ കഴിയും.
ഒരിക്കലും ആർക്കും ഈ യാത്ര ഒരു നഷ്ടമായി എന്ന് തോന്നില്ല
ലക്ഷദ്വീപിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏതു നിമിഷവും ഞങ്ങളെ വിളിക്കാം
വിളിക്കാൻ : 9061661211 9744781006 | DreamKerala Holidays