കൊടൈക്കനാൽ നിന്നും കുറച്ചു മാറിയുള്ള മന്നവനൂർ ഗ്രാമത്തിലെ കാഴ്ചകൾ

1

കൊടൈക്കനാൽ നിന്നും 35 കിലോമീറ്റർ മാറിയുള്ള ചെറിയൊരു ഗ്രാമമാണ് mannavanur. കൊടൈക്കനാൽ പോയതിന്റെ പ്രധാന ഉദ്ദേശം തന്നെ ഗ്രാമങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ കൊടൈക്കനാൽ ഒരുപാട് നിന്ന് കറങ്ങാൻ നിന്നില്ല. ഡോൾഫിനോസ് കഴിഞ്ഞ് നേരെ മന്നവന്നൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞത് പ്രകാരം 35 കിലോമീറ്റർ ആണ് മന്നവന്നൂർ ഗ്രാമത്തിലേക്ക് ഉള്ളത് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു വളരെ മനോഹരമായ വഴികളിലൂടെ 35 കിലോമീറ്റർ ഡ്രൈവ് ചെയ്യാം. വണ്ടി മുന്നോട്ട് പോകുന്തോറും മുന്നിൽ ഉള്ളതൊന്നും കാണാൻ പറ്റാത്ത രീതിയിൽ കോട മഞ്ഞിറങ്ങി തുടങ്ങി. മന്നവന്നൂർ പോകാൻ വേണ്ടി കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും ബസ് ലഭ്യമാണ്. ഒരു ആറേഴു കിലോമീറ്റർ കഴിഞ്ഞാൽ കിടിലൻ ഒരു viewpoint ഉണ്ട്,  അവിടെ നിന്ന് പഴനി കാണാൻ പറ്റും എന്നാണ് അറിയാൻ സാധിച്ചത്. പക്ഷേ ഞങ്ങൾ പോയിരുന്ന സമയത്ത് ഫുൾ മഞ്ഞുമൂടിക്കിടക്കുന്ന കൊണ്ട് ഒന്നും കാണാൻ സാധിച്ചില്ല.  ആ സത്യത്തിന്റെ പേര് തന്നെ പഴനി ഹിൽവ്യൂ എന്നാണ്. അവിടെ ഇറങ്ങി ഒരു ചായയും കുടിച്ച് വീണ്ടും യാത്ര തുടർന്നു. മന്നവന്നൂർ എത്തുന്നതിന് തൊട്ടടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പൂമ്പാറ. ഇവിടെ നിന്നാൽ തമിഴ്നാട് എന്നുപറയുമ്പോൾ മനസ്സിലേക്ക് വരുന്ന ആ ഒരു ചെറിയ കുടിലുകൾ അടുക്കിവെച്ച് പോലെയുള്ള കാഴ്ചകൾ നമുക്ക് ഇതിനെ മുകളിൽ നിന്നാൽ കാണാൻ സാധിക്കും.

poombaraiമന്നവന്നൂർ പോകുന്നവർ തീർച്ചയായും ഈ സ്ഥലം നിർത്തി ആ ഒരു കാഴ്ച കണ്ടിട്ട് മാത്രം പോവുക. അവിടെ ഒരു പത്ത് പതിനഞ്ച് മിനിറ്റ് നിന്ന് കുറച്ചു വീഡിയോ എല്ലാം ഷൂട്ട് ചെയ്തു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. വൈകിട്ട് ഒരു നാലു മണിയോടുകൂടി ഞങ്ങൾ മന്നവന്നൂർ ടൗണിലെത്തി. ടൗൺ എന്നു പറഞ്ഞാൽ ഒരുപാട് വലിയ ടൗൺ ഒന്നുമല്ല ചെറിയ കുറച്ചു കടകൾ മാത്രമാണ് അവിടെ ഉള്ളത്. ഒരാളെ വിളിച്ച് അവിടെ താമസം ശരിയാക്കിയിട്ടുണ്ട് ആയിരുന്നു. പക്ഷേ നെറ്റ്‌വർക്ക് ഇല്ലാത്തത് കാരണം ആവണം അവിടെ ചെന്നിട്ട് വിളിച്ചപ്പോൾ ആളെ കിട്ടിയില്ല. കുറച്ചുനേരം ട്രൈ ചെയ്തു എന്നിട്ടും കിട്ടാതെ ആയപ്പോൾ താഴേക്ക് ഇറങ്ങാം എന്ന് വിചാരിച്ചു. ടൗണിൽ നിന്നും താഴേക്ക് ആണ് ഗ്രാമത്തിലേക്ക് പോകാൻ ഉള്ളതും. കുറച്ച് താഴേക്ക് നീങ്ങിയപ്പോൾ തന്നെ പാട്ടും മേളവും ഒക്കെയായി നല്ലൊരു ആവേശം. ഒരുപാട് വണ്ടിയും കൊണ്ട് പോകാൻ ഇല്ല വണ്ടി ഒരിടത്ത് പാർക്ക് ചെയ്തിട്ട് ഞങ്ങൾ ഇറങ്ങി നടക്കാൻ തീരുമാനിച്ചു. ആ ഒരു ഗ്രാമത്തിൽ മുഴുവൻ തോരണങ്ങളും മറ്റുമൊക്കെയായി മനോഹരമായിരിക്കുന്നു. അവിടെ നിന്നിരുന്ന ഒരാളോട് ചോദിച്ചപ്പോൾ അറിയാൻ സാധിച്ചത് അവിടുത്തെ ഒരു വിശേഷ ദിവസമായിരുന്നു അന്ന്.

mannavanur Village കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ കാഴ്ചകൾ വളരെ മനോഹരമായി. അവരുടെ ഉത്സവത്തിന് ആഘോഷങ്ങളും മറ്റുമൊക്കെയായി വളരെ കളർഫുൾ ആയിട്ടുണ്ട്. നേരെ ചെന്നയുടനെ മൂപ്പൻ എന്നു തോന്നിക്കുന്ന ഒരാൾ ഞങ്ങളെ അങ്ങോട്ട് വിളിച്ചു. ക്യാമറയും പിടിച്ചു നടന്നതുകൊണ്ട് ആയിരിക്കണം എവിടെ നിന്നാണ് എന്തിനാണ് വന്നത് എന്നൊക്കെയാണ് ആൾക്ക് അറിയേണ്ടത്. കാര്യങ്ങളൊക്കെ പറഞ്ഞു. ആ പുള്ളിയോട് ചോദിച്ചപ്പോൾ അവിടുത്തെ ഒരു വലിയ ഉത്സവമാണ് അതിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്ന് പറഞ്ഞു. ഞാൻ ക്യാമറയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടു കുറച്ചു കുട്ടികൾ വന്ന് ഞങ്ങളോട് കാര്യങ്ങൾ അന്വേഷിച്ചു. യൂട്യൂബ് ചാനലിൽ വേണ്ടിയിട്ടാണ് എന്നു പറഞ്ഞപ്പോൾ കുട്ടികൾക്ക് അതൊരു ആകാംക്ഷയായി. അവർ പറഞ്ഞു നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ ഗ്രാമങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുപോയി കാണിച്ചുതരാം. ഞങ്ങളുടെ പ്രധാന ഉദ്ദേശം അതാണ്. തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ. അതുതന്നെ സംഭവിച്ചത്.

mannavanur

അവൻ അവന്റെ  രണ്ടു കൂട്ടുകാരെയും കൂടെ കൂട്ടി വാ പോകാം എന്ന് പറഞ്ഞു. പിള്ളേര് കൊള്ളാം വളരെ മനോഹരമായ രീതിയിൽ എല്ലാകാര്യങ്ങളും വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു. യാത്ര ഗ്രാമങ്ങളുടെ ഉള്ളിൽ നിന്നും ഒരു വയലിലേക്ക് മാറി.mannavanur

അപ്പോൾ അതാ അവിടെ തലയെടുപ്പോടെ  രണ്ടുമൂന്ന് കാളകൾ നിൽക്കുന്നു. അതിനെ ചൂണ്ടിക്കാണിച്ച അവന്മാര് പറഞ്ഞു നാളെ ഇവിടെ ജെല്ലിക്കെട്ട് ആണ്. അതിനുവേണ്ടി കൊണ്ട് നിർത്തിയിട്ടുള്ള കാളകൾ ആണ്. ജെല്ലിക്കെട്ട് എന്ന് കേട്ടപ്പോൾ ആദ്യം ഒന്നു ഞെട്ടി ഇത് തമിഴ്നാട്ടിൽ നിരോധിച്ചതല്ലേ എന്നൊരു തോന്നൽ. അത് അവരോട് ചോദിച്ചപ്പോൾ അതിന്റെ കാര്യങ്ങളെല്ലാം വ്യക്തമാക്കി തന്നു. അവരുടെ അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന വലിയൊരു ആചാരമാണ് ജെല്ലിക്കെട്ട്. മുന്നോട്ടു പോകുന്തോറും പല വലിപ്പത്തിലുള്ള കാളകൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതൊക്കെ കണ്ട് എങ്ങോട്ടെന്നറിയാതെ യാത്ര ഞങ്ങൾ തുടർന്നു. കൂടെ അവർ അഞ്ചുപേരും. കുറച്ചു കൂടെ പോയാൽ മതി എന്ന് പറഞ്ഞ് ആ വയലിൽ നിന്നും താഴേക്ക് ഒരു സ്ഥലം കാണിച്ചു തന്നു. അപ്പോഴാണ് അറിയുന്നത് മന്നവന്നൂർ നിന്നും 10 കിലോമീറ്റർ മാത്രമേ മൂന്നാർ വട്ടവടയിലേക്ക് ഉള്ളു എന്നത്. വട്ടവടയിൽ നിന്നും കൊടൈക്കനാൽ  നമുക്ക് നടന്നു വരാൻ  സാധിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അത് എത്രമാത്രം യാഥാർത്ഥ്യമാണ് എന്ന് അറിയില്ലായിരുന്നു. പക്ഷേ അത് തികച്ചും യാഥാർഥ്യമാണ്. ഒരു ലോക്കൽ ആളുടെ കൂടെ മാത്രമേ ഈ വഴി യാത്ര ചെയ്യാൻ സാധിമാകൂ. എന്തായാലും ഒരുപാട് താമസിക്കാതെ തന്നെ ആ വഴി ഒരു യാത്ര നമുക്ക് ചെയ്യാം. അവരുടെ പോക്ക് വീണ്ടും മുകളിലേക്ക് മുകളിലേക്ക് ആയി.
Watch Full video

ഞങ്ങൾ ഏകദേശം നടന്നു ക്ഷീണിതരായിരുന്നു. മതി തിരിച്ചു പോകാം എന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല കുറച്ചു കൂടെ പോയാൽ കുറച്ചു നല്ല കാഴ്ചകൾ കാണാം എന്നു പറഞ്ഞ് ഞങ്ങളെ കൊണ്ട് വീണ്ടും നടന്നു. ഒരു വലിയ മലനിര കാണിച്ചിട്ട് അതിന്റെ മുകളിൽ ഒരു ക്ഷേത്രം ഉണ്ട് എന്ന് കൂട്ടത്തിലെ വില്ലൻ പറഞ്ഞു. എല്ലാം ഒൻപതിലും പത്തിലും പഠിക്കുന്ന പിള്ളേര് ആയിരുന്നു. മല കണ്ടപാടെ എന്റെ കിളി പോയി ഇത് നമുക്ക് അടുത്ത പ്രാവശ്യം വരുമ്പോൾ കയറാം ഇപ്പോൾ നമുക്ക് തിരിച്ചു പോകാം എന്നു പറഞ്ഞു. ഇവിടം വരെ വന്നിട്ട് തിരിച്ചു പോകണോ എന്ന കൂട്ടത്തിൽ ഒരാൾ ചോദിച്ചു. താമസിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് ഒരുപാട് താമസിച്ചാൽ ശരിയാവില്ല എന്നോർത്ത് ഞങ്ങൾ തിരിച്ചു പോകാമെന്ന് പറഞ്ഞു. അവിടം വരെ ഞങ്ങളെ കൊണ്ടുപോയതിന് സന്തോഷത്തിൽ ആയിരിക്കും എല്ലാവരും നല്ല തുള്ളൽ ആയി. എന്താ സ്നേഹമുള്ള പിള്ളേർ,. സമയം 5 മണി കഴിഞ്ഞിരുന്നു ഒട്ടും താമസിക്കാതെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. തിരിച്ചു വന്നപ്പോൾ വേറെ വഴി പോകാം എന്നുപറഞ്ഞ് അവർ വേറെ വഴിയിലൂടെ കൊണ്ടുപോയി. അവർ കൂടെയുള്ളത് കൊണ്ടാവണം ക്യാമറയും പിടിച്ച് ഗ്രാമങ്ങളിലൂടെ നടന്നിട്ട് എല്ലാവരും നോക്കി ചിരിക്കുന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല. അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെ മുന്നോട്ടു നീങ്ങി ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. എല്ലാ വീടുകളുടെയും മുൻവശത്തായി ഒരുപാട് പാത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ അടുക്കി വച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരാളുടെ മറുപടി. നമ്മൾ ഭക്ഷണം കഴിക്കാൻ ആയിട്ടാണ് കഷ്ടപ്പെടുന്നത് ആ ഭക്ഷണം കഴിക്കുന്ന പാത്രം ആണ് നമ്മൾ ആദ്യമേ വീട്ടിലേക്ക് വരുമ്പോൾ കാണേണ്ടത് അതുകൊണ്ടാണത്രേ എല്ലാ വീടുകളുടെയും മുന്നിൽ  കേറി വരുമ്പോൾ തന്നെ പാത്രങ്ങൾ അടുക്കി വെച്ചിട്ടുള്ളത്. അത് കാണാനും വല്ലാത്തൊരു മൊഞ്ച് തന്നെയാണ്. സമയം ഒരുപാടായി ഞങ്ങൾക്ക് റൂം തപ്പണം എന്നു പറഞ്ഞിട്ടും അവർ ഇനിയും കുറച്ചു കൂടി കണ്ടിട്ട് പോകാം എന്നു പറഞ്ഞു വീണ്ടും പിടിച്ചു നിർത്തി. അങ്ങനെ വേറൊരു സ്ഥലത്ത് കൊണ്ടുവന്നിട്ട് നാളെ ജെല്ലിക്കെട്ടിന് കൊണ്ടുപോകുന്നതിന് മുമ്പ് കാളകളെ കുളിപ്പിച്ച് റെഡി ആക്കുന്ന ഒരു സ്ഥലം കൊണ്ട് കാണിച്ചു തന്നു. അണ്ണന്മാർ ഒരു 30 മിനിറ്റ് നിന്നാൽ ഇവിടെ  ഉത്സവത്തിന് ഭാഗമായിട്ടുള്ള ഒരു തുള്ളൽ ഉണ്ട് അതു കൂടി കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. പരിചയമില്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ റൂം തപ്പി എടുത്തിട്ട് തിരിച്ചു വരാം എന്ന് വിചാരിച്ചു. ആ ഗ്രാമത്തിലെ ചെറിയൊരു ടൗൺ ആണ് നമ്മൾ ആദ്യം പറഞ്ഞിരുന്നത്. അങ്ങോട്ടേക്ക് ഞങ്ങൾ യാത്ര തിരിച്ചു. അവിടെ ഒരു ചെറിയ കടയിൽ കയറി ഭക്ഷണം കഴിച്ചു അവിടുത്തെ ആളോട് ചോദിച്ചപ്പോൾ നമ്മൾ പോകാനിരുന്ന ആ ടെന്റ് ക്യാമ്പിന്റെ ആളുടെ മറ്റൊരു നമ്പർ കിട്ടി. വിളിച്ചു സംസാരിച്ചപ്പോൾ അവിടെ നിന്നും നാല് കിലോമീറ്റർ മാറി കൗഞ്ചി എന്നാ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിൽ ചെല്ലാൻ പറഞ്ഞു. പറഞ്ഞു തന്ന അടയാളങ്ങൾ വച്ച് ഞങ്ങൾ ഒരു 10 മിനിറ്റ് കൊണ്ട് അവിടെ എത്തി. ഒരു പള്ളിയുടെ മുന്നിൽ വണ്ടി ഇട്ടു കുറച്ചു മുകളിലേക്ക് നടന്നു വേണം കേറാൻ. അവിടെ ചെന്ന് താമസസൗകര്യങ്ങൾ ഒക്കെ നോക്കി ഞങ്ങൾ അല്ലാതെ മറ്റാരുമില്ല. പോരാത്തതിന്  കൊടും തണുപ്പും. മുമ്പ് ഒരു തവണ ടെന്റിൽ താമസിച്ചിരുന്നത് കൊണ്ട് ഒരുപാട് തണുപ്പ് വരില്ല എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കാര്യങ്ങൾ ഒക്കെ ചോദിച്ചു. ഒരാൾക്ക് 500 രൂപ എന്ന നിരക്കിൽ മൂന്നു പേർക്ക് 1500 രൂപയാണ് അവിടുത്തെ താമസത്തിന് ചാർജ്.Mannavannur Tent Camp

ക്യാമ്പ് ഫയർ വേണമെന്നുണ്ടെങ്കിൽ 500 രൂപ എക്സ്ട്രാ കൊടുക്കണം. തലേദിവസം ഫുള്ള് ഡ്രൈവ് ആയിരുന്നതുകൊണ്ട് എങ്ങനെയെങ്കിലും ഉറങ്ങണം എന്ന നിലയിലായിരുന്നു അവിടെ എത്തിയത്. ചൂട് വെള്ളവും മറ്റും ഒന്നുമില്ല ആ തണുപ്പത്ത് എങ്ങനെ ഫ്രഷ് ആവും എന്നോർത്ത് മാറിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സവാദ് ആദ്യം കയറി കുളിയൊക്കെ കഴിഞ്ഞു വന്നു. അവന്റെ എക്സ്പ്രഷൻസ് കണ്ടപ്പോൾ കുളിക്കണോ വേണ്ടയോ എന്ന് തോന്നി. പിന്നെ കുളിക്കാതെ കിടന്നാലും ശരിയാവില്ല രണ്ടും കൽപ്പിച്ച് നേരെ കേറി ഒരു ബക്കറ്റ് വെള്ളം പാടെ എടുത്ത് കമത്തി. ?? പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നത് മണാലിയിൽ പോയിട്ട് ബാബുക്കയുടെ തട്ടകത്തിലെ ബാത്റൂം ആയിരുന്നു. എന്തുകൊണ്ടാണ് എന്നറിയില്ല കുളിച്ചു കഴിഞ്ഞാൽ പിന്നെ തണുപ്പ് കുറച്ചു കുറയും. ഒന്നരമണിക്കൂർ അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്നു. ഏഴുമണിക്ക് ടെന്റിൽ നിന്നും സൂര്യോദയം കാണാമെന്നും പറഞ്ഞു ഓണർ ചേട്ടൻ പോയി. ഒരുപാട് സമയം പാഴാക്കാതെ തന്നെ മാറി കിടക്കാം എന്ന് വിചാരിച്ചു. സ്ലീപ്പിങ് ബാങ്കിന്റെ കൂടെ രണ്ടു ബ്ലാങ്കറ്റ് കൂടി എടുത്തു. തണുപ്പ് ഏത് അവസ്ഥയാകും എന്നറിയില്ലല്ലോ. പക്ഷേ ടെന്റിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ചൂട് അനുഭവപ്പെടാൻ തുടങ്ങി. പിന്നെ ജാക്കറ്റ് ഊരി മാറ്റി സ്ലീപിംഗ് ബാഗ് കൊണ്ട് കിടന്നു. കണ്ണിൽ ഒന്നു  ഉറക്കം പിടിച്ചു വന്നപ്പോൾ നിഷാദിനെ വിളി. പുറത്ത് ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ടെന്റ് നന്നായി കിടന്ന് അനങ്ങുന്നു. കുറച്ചു ഞാനും നോക്കി സംഭവം ശരിയാണ് നന്നായിട്ട് അനങ്ങുന്നുണ്ട്. ഒന്നാമത്  പരിസരത്ത് ആരുമില്ല. അതിന്റെ ഒരു ടെൻഷനും ഉണ്ടായിരുന്നു. രണ്ടും കൽപ്പിച്ച് ഒന്നു പുറത്തിറങ്ങി നോക്കാമെന്ന് വിചാരിച്ചു. അല്ലെങ്കിൽ സമാധാനത്തെ കിടന്നു ഉറങ്ങാൻ പറ്റില്ല. പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് കാറ്റ് കൊണ്ടാണ് ടെന്റ് അനങ്ങുന്നത്. പിന്നെ നേരെ കിടന്നുറങ്ങി. ഏഴുമണിക്ക് സൂര്യോദയം കാണാൻ നിഷാദ് 6 മണിക്ക് അലാറം വെച്ചിരുന്നു. എണീറ്റ് പുറത്തേക്കിറങ്ങിയപ്പോൾ ഒരു രക്ഷയും ഇല്ലാത്ത തണുപ്പ്. കയ്യിലുണ്ടായിരുന്ന ടീ ഷർട്ടും ജാക്കറ്റും ഒക്കെ വലിച്ചു കേറ്റി. താഴേക്ക് നോക്കിയപ്പോൾ ഒരു ചെറിയ കട കാണാം. എന്നാൽ പോയി ഒരു ചായ കുടിച്ചിട്ട് വരാം എന്ന് വിചാരിച്ചു. തണുപ്പിനെ കാഠിന്യം കൂടിയതുകൊണ്ട് കാറിൽ കയറി ഹീറ്റർ ഓൺ ചെയ്തു പോകാം എന്ന് വിചാരിച്ചു. അപ്പോൾ അതിലും നല്ല രസം ഹീറ്റർ ഓൺ ആക്കിയിട്ട് അതിൽനിന്നും തണുപ്പ് തന്നെ. അങ്ങനെ തൊട്ടടുത്തുള്ള കടയിൽ പോയി ചായ കുടിച്ചു തിരിച്ച് സ്ഥലത്തെത്തി. മഞ്ഞുമൂടി കിടന്നിരുന്നത്  കൊണ്ട്  തന്നെ സൂര്യോദയം കാണാൻ പറ്റിയില്ല. ഒരു എട്ടു മണിയോടെ അത്യാവശ്യം തരക്കേടില്ലാത്ത വെയിലായി. കുറേയധികം നേരം വെയിലത്ത് മാറിയിരുന്നു. ആ തണുപ്പ് മാറാൻ ആയിട്ട്. പത്തുമണിയോടെ അവിടെ നിന്നും ഇറങ്ങും എന്നാണ് വിചാരിക്കുന്നത്. 9:00 ആയപ്പോൾ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി സെറ്റായി. സംഭവം വളരെ നല്ലൊരു അനുഭവമാണ് ഇവിടെ താമസം. 500 രൂപ മാത്രമേ ഒരാൾക്ക് വരുന്നുള്ളൂ. ഭക്ഷണം കഴിച്ചിട്ട്  മാത്രം വരിക അല്ലെങ്കിൽ പാഴ്സൽ വാങ്ങിച്ചിട്ട് വരിക. ഇവിടെ അടുത്തൊന്നും ഭക്ഷണം ലഭിക്കുന്ന കടകൾ ഇല്ല. അതുകൊണ്ടുതന്നെ മന്നവന്നൂർ പോയി വാങ്ങിയിട്ട് വരണം. ഇനി ഇവിടുന്ന് അടുത്ത ലക്ഷ്യം പഴനി വഴി പാലക്കാടാണ്. തിരിച്ചു കൊടൈക്കനാൽ ചെന്നിട്ട് വേണം പഴനി റൂട്ട് പോവാൻ. ഒമ്പതര ആയപ്പോൾ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി മന്നവന്നൂർ ചെന്ന് ഫുഡ് കഴിച്ചിട്ട് പോകാം എന്ന് വിചാരിച്ചു. അവിടെ ചെന്നപ്പോൾ പൊറോട്ടയ്ക്ക് മാവ് കുഴക്കുന്നതേയുള്ളൂ, അവിടെ ഇരിക്ക് 15 മിനിറ്റിനുള്ളിൽ ചൂട് തരാം ഇന്നലെ വന്ന കഴിച്ചതുകൊണ്ട് ആവണം ആ ചേട്ടൻ അങ്ങനെ പറഞ്ഞത്. വളരെ നല്ല ഭക്ഷണം. മന്നവന്നൂർ പോകുന്നവർ അവിടെ ജംഗ്ഷനിൽ വലതുവശത്തു കാണുന്ന ആദ്യത്തെ കടയിൽനിന്നും കഴിച്ചോ വളരെ നല്ല ഭക്ഷണമാണ്. അപ്പോൾ നമുക്ക് ഇനി പാലക്കാടിന്റെ വിശേഷങ്ങളുമായി അടുത്ത യാത്രാവിവരണത്തിൽ കാണാം..

1 Comment
  1. AfsalAli says

    മിസ്സായി പോയി

Leave A Reply

Your email address will not be published.

You cannot copy content of this page