ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള ആകുമ്പേ മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര.

0

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള agumbe മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര. മൂകാംബികയിൽ വെച്ച് ഒരു ഡ്രൈവർ ചേട്ടൻ പറഞ്ഞാണ് ആകുമ്പേയെ കുറിച്ച് കേൾക്കുന്നത്. കർണാടകയിലെ മഴക്കാടുകൾ എന്നാണു ആകുമ്പേ അറിയപ്പെടുന്നത്. കൂർഗ് പോകുന്നത് എന്നാൽ പിന്നെ ആ വഴി ആക്കിയേക്കാമെന്നു വിചാരിച്ചു. ആകുമ്പേ ചെന്നപ്പോൾ ഒരു വെള്ളച്ചാട്ടത്തിന്റെ ബോർഡ് കണ്ടു ജോഗിഗുണ്ടി. നേരെ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു. കേറാൻ ചെന്നപ്പോൾ തന്നെ അവിടെ ഇരുന്ന സെക്യൂരിറ്റി വെള്ളമില്ല എന്നും പറഞ്ഞോന്നു മടുപ്പിച്ചു, എന്തായാലും ഇവിടെ വരെ വന്നതല്ലേ വെള്ളമില്ലെങ്കിലും പോകാമെന്നു വെച്ച്. ടിക്കറ്റ് എടുത്ത് കുറച്ചങ്ങു കേറിയപ്പോൾ തന്നെ കൂരിരുട്ട് കാടിന്റെ ആ അലർച്ച ചെറുതായി ഒന്ന് പേടിപ്പിച്ചെങ്കിലും മുന്നോട്ട് പോയി കുറച്ച് ചെന്നപ്പോൾ മുന്നിൽ ഒരു മരം വട്ടം കിടക്കുന്നു.
Watch Full video :

വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങാൻ തന്നെ പേടി തോന്നി. അത്ര കൊടും വനം. കൂടെ ഉണ്ടാക്കുന്ന മച്ചാന്മാർ വണ്ടി തിരിക്ക് പോകാമെന്നു പറഞ്ഞു. ഞങ്ങൾ അല്ലാതെ വേറെ ഒരു മനുഷ്യരില്ല. പോകണോ വണ്ടി അവിടെ ഇട്ടിട്ട് താഴേക്ക് ഇറങ്ങാനോ എന്നായി ആലോചന. 2 ഉം കല്പിച്ചിറങ്ങാമെന്നു വിചാരിച്ചു. പൊന്നു മച്ചാന്മാരെ ഇങ്ങനെ ഒരു ട്രെക്കിങ്ങ് ജീവിതത്തിൽ ആദ്യമായിട്ടാ. മറ്റൊന്നുമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ കിംഗ്കോബ്ര ഉള്ള വണമെന്നൊക്കെ പറഞ്ഞു കേട്ടത് കൊണ്ടൊരു ഭയം. കുറച്ചങ്ങു നടന്നു ചെന്നപ്പോൾ എന്തോക്കെയോ കന്നടയിൽ എഴുതി വെച്ചിട്ടുണ്ട്. താഴേക്ക് കുത്തനെ ഒരു പാടിയും കാണാം. അവിടെ ചെന്നിട്ടും ഇറങ്ങാനോ വേണ്ടയോ എന്ന ചോദ്യം ഉയർന്നു. ഇറങ്ങാം എന്ന് തന്നെയായി തീരുമാനം. ചീവീടുകളുടെ ശബ്ദം മാത്രം കേൾക്കാം. കിംഗ്കോബ്ര ഉണ്ടെന്നു മനസ്സിൽ കിടക്കുന്നത് കൊണ്ട് തന്നെ ഇടക്ക് ചീറ്റുന്ന സൗണ്ട് ഒക്കെ മനസ്സിൽ തട്ടി. ഒരു വിധം ഇറങ്ങി താഴെ ചെന്നപ്പോൾ അല്ലെ ആ കാടിന്റെ ഭംഗി മനസ്സിലായെ. നല്ല കിടു പാറക്കെട്ടുകൾ ചെറുതായി ഒഴുകുന്ന വെള്ളച്ചാട്ടം. നല്ല അടിപൊളി സ്ഥലം. കുറച്ച് മഴ ഉണ്ടാകുന്ന സമയത്തൊക്കെ ആണ് പോകുന്നതെങ്കിൽ ഒന്നും പറയാനില്ല സൂപ്പർ ആകും. കുറച്ച് സമയം നിന്ന് വീഡിയോ ഒക്കെ പിടിച്ചു വേഗം തിരിച്ചു കയറി. പോകുന്നവർ വളരെ സൂക്ഷിച്ച് വേണം പോകാൻ.

Leave A Reply

Your email address will not be published.

You cannot copy content of this page