ഡ്രൈവിംഗ് ലൈസൻസ് മൊബൈലിൽ സൂക്ഷിക്കാം കേന്ദ്ര സർക്കാർ ആപ്ലിക്കേഷൻ

0

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് റെക്കോർഡുകൾ ഫിസിക്കൽ രൂപത്തിൽ കയ്യിൽ കൊണ്ട് നടക്കണമെന്ന് നിർബന്ധമില്ല. ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ പകർപ്പ് പോലുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കർ അല്ലെങ്കിൽ എംപരിവാഹൻ ആപ്ലിക്കേഷനുകൾ വഴി സൂക്ഷിക്കാവുന്നതും പോലീസ് ചെക്കിങ്ങിൽ ഈ ആപ്ലിക്കേഷൻ മുഖേന ലൈസൻസ് ഉൾപ്പടെ എല്ലാ രേഖകളും സമർപ്പിക്കാൻ  നിയമത്തിൽ ഭേദഗതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. . എന്നാൽ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് സ്വീകരിക്കുന്നതല്ല.

MParivahan അപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ

Google Play സ്റ്റോറിൽ നിന്നും Android, iOS ഡിവൈസുകളിൽ അപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും MParivahan അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനാകും. പുതിയ സർക്കാർ നിയമമനുസരിച്ച് സാധുതയുള്ളതായി കണക്കാക്കപ്പെടുന്ന ആവശ്യമായ രേഖകളുടെ വെർച്വൽ ഫോർമാറ്റ്  ഡൌൺലോഡ് ചെയ്യാനാകും.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ mParivahan അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക, തുടർന്ന് വെർച്വൽ രേഖകൾ ഡൗൺലോഡുചെയ്യുന്നതിന് ഇനിപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക.

 • ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
 • മുകളിൽ വലത് സൈഡിൽ കാണുന്ന ഓപ്ഷൻ ബട്ടൺ (=)ക്ലിക്ക് ചെയ്യുക
 • Click on “Sign up”.
 • നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. കൊടുക്കുന്ന നമ്പറിൽ വരുന്ന otp നൽകുക
 • അപ്ലിക്കേഷന്റെ ഹോം സ്‌ക്രീനിൽ നിന്ന്, RC ടാബിൽ ക്ലിക്കുചെയ്യുക.

 • ഹോം സ്‌ക്രീനിൽ നിങ്ങൾക് ആവിശ്യമായ ഏത് വണ്ടിയുടെ RC ഓണറുടെ വിവരങ്ങളും ലഭ്യമാണ് (വണ്ടിയുടെ നമ്പർ കൊടുത്താൽ മതിയാകും ) ഡ്രൈവിംഗ് ലൈസൻസ് നമ്പർ ഉപയോഗിച്ച് അതിന്റെ വിവരങ്ങളും ലഭ്യമാകും

Mparivahan app Malayalam

MParivahan ആപ്പ് വഴി വെർച്വൽ ഡ്രൈവിംഗ് ലൈസൻസ് & RC download ൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക.

 • ആപ്ലിക്കേഷന്റെ മുകളിൽ കാണുന്ന Rc എന്ന ടേബിൾ ക്ലിക്ക് ചെയ്യുക
 • സ്പേസ് ഇല്ലാതെ നിങ്ങളുടെ വണ്ടിയുടെ രെജിസ്ട്രേഷൻ നമ്പർ കൊടുക്കുക ഉദാ: KL04AN0222  Note : 2 ഡിജിറ്റ് നമ്പർ ആണെങ്കിൽ KL04AN0020 എന്ന് കൊടുത്താൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ.
 • ലഭ്യമാകുന്ന വിവരങ്ങൾ നിങ്ങളുടേതാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം Add to Dashboard for virtual RC എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
 • തുടർന്ന് വരുന്ന ടാബിൽ വണ്ടിയുടെ ചെയ്‌സ് നമ്പർ , എൻജിൻ നമ്പർ  കൊടുത്ത് വെരിഫൈ കൊടുത്താൽ നിങ്ങളുടെ ഡാഷ്ബോർഡിലേക് നിങ്ങളുടെ Rc വെർച്വൽ പതിപ്പ് സേവ് ആകും .
  ലൈസെൻസ് ഡാഷ്ബോർഡിലേക്  ആഡ് ചെയ്യാനും ഇതേ പോലെ തന്നെ ചെയ്യാം.

RC mparivahan

 

DigiLocker അപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ

‘പേപ്പർ‌ലെസ് ഭരണം’ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ ആപ്ലിക്കേഷനാണ് ഡിജിലോക്കർ. നിങ്ങളുടെ വാഹനത്തിന്റെ രേഖകളും ലൈസൻസും ഈ ആപ്ലിക്കേഷൻ വഴി ജനറേറ്റ് ചെയ്ത് എടുത്ത് സൂക്ഷിക്കാവുന്നതാണ്. Android, iOS പ്ലാറ്റ്ഫോമുകളിൽ അപ്ലിക്കേഷൻ ലഭ്യമാണ്.

Digilocker malayalam

Install DigiLocker

ഡിജിലോക്കർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം 
 • ഡിജിലോക്കർ അപ്ലിക്കേഷൻ തുറക്കുക.

 • Sign in കൊടുത്താൽ Create your Digital Locker account എന്ന ബട്ടൺ കാണാൻ സാധിക്കും. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡിജിലോക്കറിൽ അക്കൗണ്ട് Create ചെയ്യുക
 • തുടർന്ന് ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ വരുന്ന OTP കൊടുത്ത് ലോഗിൻ ചെയ്യുക
 • OTP കൊടുത്ത ശേഷം വരുന്നത് നിങ്ങളുടെ ഡിജിലോക്കറിന് Mpin സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ്. 6 ഡിജിറ്റ് നമ്പർ നൽകുക. അത് ഉപയോഗിച്ചാകും ആപ്പ് ലോഗിൻ ചെയ്യേണ്ടത്.
 • ആധാർ ലിങ്ക് ചെയ്ത് ലോഗിൻ ചെയ്താൽ ഉള്ളൊരു ഗുണം. നിങ്ങളുടെ ആധാർ ആയി ലൈസൻസ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ തന്നെ മുകൾ ഭാഗത്തായി കാണുന്ന Issued Documents എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ അവിടെ ഉണ്ടാകും നിങ്ങളുടെ ഡിജിറ്റൽ ലൈസെൻസ്. പോലീസ് ചെക്കിങ്ങിൽ അത് കാണിച്ചാൽ മതിയാകും.
 • ഇനി അഥവാ നിങ്ങളുടെ ടാറ്റ ഒന്നും അവിടെ ലഭ്യമല്ലായെങ്കിൽ ഹോം സ്‌ക്രീനിൽ  State Government എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ കേരളം സെലക്ട് ചെയ്യുക. അതിൽ നിന്നും നിങ്ങൾക് ആവിശ്യമായ രേഖകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്
 • കേരളം സ്റ്റേറ്റ് ബോർഡ് പരീക്ഷ സർട്ടിഫിക്കറ്റ്സ്, ഡ്രൈവിംഗ് ലൈസൻസ് , വണ്ടിയുടെ Rc ബുക്ക്, ജില്ലാ തലത്തിൽ ലഭിക്കേണ്ട രേഖകൾ, ഉദാ : Cast certificate ,income certificate , തുടങ്ങിയ എല്ലാ രേഖകളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ് .

Digilocker malayalam

Leave A Reply

Your email address will not be published.

You cannot copy content of this page