BevQ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം അറിയേണ്ടതെല്ലാം.

0
ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന മൊബൈൽ വെർച്വൽ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷനായ BevQ ഉടൻ playstore -ൽ ലഭ്യമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമായിട്ട് കൊച്ചി ആസ്ഥാനമായുള്ള ഫെയർകോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്ലിക്കേഷൻ നിർമിച്ചത്. ചില സാങ്കേതിക തടസങ്ങൾ കാരണമാണ് ആപ്ലിക്കേഷൻ ഇറങ്ങുന്നത് വൈകിയത്.

1.ബെവ് ക്യൂ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം

Bev Q App

 

ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ Bev Q App ഡൌൺലോഡ് ചെയ്യാവുന്നതാണ്

 

 

 

 

 

 

2.ലോഗിൻ ചെയ്യേണ്ട വിധം

Bev Q Login

 

  • ഉപഭോകതാക്കൾ അവരുടെ പേര്, മൊബൈൽ നമ്പർ ,പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ കഴിയും
  • ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് ഉപഭോക്താവ് നിബന്ധനകളും വ്യവസ്ഥകളും അഗീകരിക്കണം
  • ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.

 

 

 

 

3. സ്ഥിതീകരണ സ്ക്രീൻ 

 

  • തന്നിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ആറ് അക്ക സ്ഥിതീകരണ കോഡ് ലഭിക്കുന്നതായിരിക്കും.
  • സ്ഥിതീകരണ കോഡ് ( OTP ) ലഭിച്ചില്ലെങ്കിൽ വീണ്ടും അയക്കുന്നതിന് ഉപഭോഗലത്താവിന് “ഓ ടി പി വീണ്ടും അയക്കുക ” ക്ലിക്ക് ചെയ്യുക.

 

 

 

 

4.ഔട്ട്ലെറ്റ് ബുക്കിംഗ്.

BevQ Outlet booking

  • വിജയകരമായ പരിശോധനയ്ക്ക് ശേഷം ഉപഭോകതാവിന് ഔട്ട്ലെറ്റ് ബുക്കിംഗ് പേജിലേക്ക് റീഡയക്‌ട്‌ ചെയ്യും.
  • ശേഷം ഉപഭോക്താവിന് മദ്യം, അല്ലെങ്കിൽ ബിയർ & വൈൻ ബിവറേജ് തരം തിരഞ്ഞെടുക്കാം.

 

 

 

 

 

SMS മുഖേനയുള്ള ബുക്കിംഗ്

SMS മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നതിനുവേണ്ടിയുള്ള ഫോർമാറ്റ് ലിക്കർ ആവശ്യമുള്ളവർക്ക്.

<BL><SPACE><PINCODE><SPACE><NAME>  എന്ന് ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിലേക്ക് SMS അയക്കാവുന്നതാണ് 

SMS ന് മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നും നിങ്ങളുടെ ഫോണിലേക്ക് ബുക്കിംഗ് ഉറപ്പു വരുത്തിയുള്ള മെസ്സേജ് വരുന്നതായിരിക്കും

ബുക്കിംഗ് സ്ഥിതീകരണം എങ്ങനെ ഉറപ്പുവരുത്താം

BevQ App

 

 

  • ബുക്കിംഗ് സ്ഥിതീകരിച്ചുകഴിഞ്ഞാൽ ഉപഭോക്താവിന് ഒരു ക്യൂ നമ്പറും ഔട്ലെറ്റിനെകുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത തിയതിയും സമയവും ഉള്ള ഒരു സ്ഥിതീകരണ പേജ് ലഭിക്കും.
  • വിഷാദശാംശങ്ങൾ സ്കാൻ ചെയ്യുന്നതിന് ഉപഭോക്താവിന് QR കോഡ് ഉപയോഗിക്കാം.

 

 

 

ടോക്കൺ ലഭ്യമല്ല.

BevQ App

 

 

  • ടൈം സ്ലോട്ട് ലഭ്യമല്ലെങ്കിൽ ഉപഭോക്താവിന് ടോക്കൺ ലഭ്യമല്ല എന്നൊരു സന്ദേശം ലഭിക്കും.

 

 

 

 

 

സ്ലോട്ട് ബുക്കിംഗ് ലഭ്യമല്ലെങ്കിൽ

 

 

  • ഉപഭോക്താവിന് സ്ഥിതീകരിച്ച ടോക്കൺ ലഭിച്ചുകഴിഞ്ഞാൽ 5 ദിവസത്തിനു ശേഷം മാത്രമെ മറ്റൊരു ബുക്കിംഗ് സാധ്യമാകൂ

 

 

 

 

 

സ്ലോട്ട് ബുക്കിംഗ് സമയം.

 

 

  • 6am മുതൽ 10 pm വരെ മാത്രമേ സ്ലോട്ട് ബുക്കിംഗ് നടത്താൻ സാധ്യമാകൂ.

Leave A Reply

Your email address will not be published.

You cannot copy content of this page