കോവിഡ് വാക്‌സിൻ എടുക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യണം. അറിയണ്ടതെല്ലാം.

0

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എടുക്കാം. അതിനായി എങ്ങനെ നിങ്ങൾക്കും അപേക്ഷിക്കാം. തികച്ചും ഓൺലൈനിലൂടെയാണ് വാക്‌സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടത്. നിങ്ങളുടെ ഫോണിലൂടെ തന്നെ ചെയ്യാവുന്നതേ ഉള്ളു.

രജിസ്റ്റർ ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ selfregistration.cowin.gov.in എന്ന ലിങ്കിൽ കയറുക. ഈ ലിങ്ക് ഉപയോഗിച്ചാണ് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ളത്. ലിങ്ക് ഓപ്പൺ ചെയ്താൽ ആദ്യം വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.

Covid vaccine

ഫോൺ നമ്പർ നൽകിയ ശേഷം GET OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടന്ന് നിങ്ങൾ നൽകിയ ഫോൺ നമ്പറിൽ ലഭിക്കുന്ന 6 അക്ക OTP നമ്പർ കൊടുക്കുക.

Covid Vaccine

അതിനു ശേഷം നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് മുകളിൽ കാണുന്നതു പോലത്തെ ഒരു ഫോം ആയിരിക്കും,. അവിടെ നിങ്ങളുടെ ലൈസൻസ് , ആധാർ , പാൻ , പാസ്പോർട്ട് , വോട്ടർ ഐഡി , പെൻഷൻ പാസ്ബുക്ക്, ഇതിൽ നിങ്ങളുടെ കയ്യിൽ നിലവിൽ ലഭ്യമായിട്ടുള്ള ഏതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്യുക. തൊട്ടു താഴെ കാണുന്ന ലൈനിൽ നിങ്ങൾ സെലക്ട് ചെയ്ത പ്രൂഫ് ഏതാണോ അതിന്റെ നമ്പർ തെറ്റ് കൂടാതെ നൽകുക.  തുടന്ന് നിങ്ങളുടെ പൂർണ പേര് നൽകുക. gender , ജനന വർഷം നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക.

Note : (23/04/2021) ഇപ്പോൾ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ .

 

ശേഷം വരുന്ന പേജ് ആണ് മുകളിൽ കൊടുത്തിരുള്ളത്. ഈ പേജിൽ വലത് സൈഡിൽ താഴെയായി കാണുന്ന shedule എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അടുത്തുള്ള സെന്റർ പിൻ കോഡ് , ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കാൻ കഴിയുന്നതാണ്.

തുടന്ന് ഓരോ ദിവസവും ഓരോ കേന്ദ്രത്തിലും എത്ര ടോക്കൺ അവശേഷിക്കുന്നുണ്ടെന്നു അറിയാൻ സാധിക്കും, അതിൽ നിങ്ങളുടെ അടുത്തുള്ള സെന്റർ ഏതാണെന്നു നോക്കി നിങ്ങൾക്ക് അനുയോജ്യമായ ദിവസം തിരഞ്ഞെടുക്കുക

തുടർന്ന് വരുന്നുന്ന പേജിൽ നിങ്ങൾക്ക് അനുയോജ്യമായ സമയം സെലക്ട് ചെയ്തിട്ട് Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.

തുടർന്ന് നിങ്ങളുടെ വാക്‌സിൻ അപ്പോയിന്മെന്റ് സ്ഥിതീകരിച്ചതായി ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലും ലഭിക്കും. കൂടാതെ download ഓപ്ഷൻ ഉപയോഗിച്ച് download ചെയ്‌ത് വെക്കുകയും ചെയ്യാം. വാക്‌സിൻ എടുക്കാൻ ചെല്ലുന്ന സമയം ഈ സ്ലിപ് കയ്യിൽ കരുന്നത് വളരെ നല്ലതായിരിക്കും. നിങ്ങൾ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഐഡി പ്രൂഫ് നിർബന്ധമായും കയ്യിൽ കരുതാനും മറക്കണ്ട.

 

Leave A Reply

Your email address will not be published.

You cannot copy content of this page