Alleppey To Kottayam SWTD Boat Service| 28 രൂപക്ക് സർക്കാർ ബോട്ടിൽ കറങ്ങാം

0

ലപ്പുഴയിൽ നിന്നും കോട്ടയം വരെ കേരള വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ബോട്ടിൽ പോയാൽ എങ്ങനിരിക്കും.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ ഒരുപാടുണ്ട് ഈ യാത്രയിൽ. രണ്ടര മണിക്കൂർ ആണ് ആലപ്പുഴയിൽ നിന്നും കോട്ടയം വരെ പോകാനെടുക്കുന്ന സമയം അതിൽ ഒരു മണിക്കൂർ ഹൗസ് ബോട്ടും ശിക്കാരയുമൊക്കെ ആകും കാണാനുള്ളത്. പുന്നമട കായലിന്റെ വിശാലതയിലൂടെ ഒരു മണിക്കൂർ. ഓടി മാറും തോറും വലിയ ബോട്ടുകൾ വിടപറഞ്ഞു തുടങ്ങും. പിന്നെ അങ്ങോട്ട്‌ ഒരൊന്നൊന്നര കാഴ്ചയാണ്. ചെറിയ തൊടുകളിലൂടെ മറ്റൊരു വലിയ വള്ളങ്ങളും എത്തിപ്പെടാത്ത പോളക്കിടയിലൂടെ നമ്മുടെ SWTD ബോട്ട് കുതിക്കും.

Kottayam-Alleppey Boat

   ആ ഒരു മണിക്കൂർ ഇരുന്നത് കൊണ്ടാകണം തിരിച്ചും ബോട്ടിൽ തന്നെ വരണം എന്ന് വിചാരിച്ചത്. ഉച്ചക്ക് 2.30ന് ആലപ്പുഴയിൽ നിന്നും എടുത്ത ബോട്ട് 5മണിയോടെ കോട്ടയം എത്തി. കോട്ടയം എത്തുന്നതിനു കുറച്ച് മിനിറ്റുകൾ മുൻപ് ബോട്ട് പോകുന്ന തോടിനു കുറുകെ ഉള്ള പാലങ്ങൾ ബോട്ട് വരുന്നത് കാത്തിരിക്കും പൊക്കാനായിട്ട്. അത് വളരെ കൗതുകം നിറഞ്ഞൊരു കാഴ്ചയാണ്. 28 രൂപക്ക് ഇത്ര ദൂരം ബോട്ടിൽ പോകാൻ സാധിക്കുമെന്നുള്ളത് ഒട്ടു മിക്കവർക്കും അറിയാൻ സാധ്യത ഇല്ല. 5മണിക്ക് അവിടെ എത്തിയിട്ട് തിരിച്ച് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ 15മിനിറ്റു താമസമേ ഉള്ളു എന്ന് ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ച് ബസ്സിൽ പോകണോ ബോട്ടിൽ പോകണോ എന്നൊന്ന് ആലോചിച്ച് നിന്നപ്പോൾ ആ ചേട്ടൻ പറഞ്ഞു തിരിച്ച് പോകുമ്പോൾ ആണ് കുറച്ചൂടെ നല്ല കാഴ്ചകൾ കിട്ടുക എന്ന്. പിന്നെ ഒന്നും നോക്കിയില്ല. നേരെ പോയി ഒരു പഴംപൊരിയും ഒരു ജ്യൂസും കുടിച്ച് വന്നു സീറ്റ്‌ പിടിച്ചു. അങ്ങോട്ട് പോയപ്പോൾ നല്ല തിരക്കായിരുന്നെങ്കിലും തിരിച്ച് വന്നപ്പോൾ വലിയ തിരക്കില്ലായിരുന്നു. 5.20നു അവിടെ നിന്നും ബോട്ട് എടുത്തു. കുറച്ച് നീങ്ങിയപ്പോൾ തന്നെ അങ്ങോട്ട്‌ പോയപ്പോൾ കണ്ട സ്ഥലങ്ങൾക്കൊക്കെ ബല്ലാത്ത മൊഞ്ച് . സൂര്യ പ്രകാശം ഒരു ഗോൾഡൻ കളർ വെള്ളത്തിൽ പതിച്ചിട്ട് കിടു ലുക്ക്‌. മുന്നോട്ട് പോകും തോറും മൊഞ്ച് കൂടി കൂടി വന്നു. സൂര്യൻ അസ്തമയം ആയി വരുന്നു. ഇജ്ജാതി ഒരു സായാഹ്നം എവിടെ കിട്ടുമോ ആവോ. അത്ര മനോഹരമാണ് ആ കാഴ്ച. ഹോ ഇറങ്ങി ബസിൽ വല്ലതും വന്നിരുന്നേൽ പരാജയമായി പോയേനെ. 7.30നു തിരിച്ച് ആലപ്പുഴയിൽ എത്തി.

Alleppey-kottayam SWTD Service

(ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക)

Service Shedule

Alleppey 
  • 07 . 15 am
  • 09 . 35 am
  • 11 . 30 am
  • 02 . 30 pm
  • 05 .15 pm
  • 09 . 15 pm

 

Koattayam
  • 06 . 45 am
  • 11 . 30 am
  • 01 . 00 pm
  • 03 . 30 pm
  • 05 . 15 pm

 

Leave A Reply

Your email address will not be published.

You cannot copy content of this page