മൂന്നാർ നീലക്കുറിഞ്ഞി കാണാൻ പോയലോ..? ഒരു ചെറിയ യാത്ര വിവരണം.

0

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറഞ്ഞു നിക്കുന്ന ഒന്നാണ് നീലക്കുറിഞ്ഞിയും മൂന്നാറും. എന്നാൽ പിന്നെ ഇത്ര അടുത്തുള്ള നമ്മൾ ആ നീലവസന്തം കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആകുമല്ലോ. ഇനി അങ്ങനെ ഒന്ന് കാണണമെങ്കിൽ 12 വര്ഷം കാത്തിരിക്കണം . പിന്നെന്ത് ആലോചിക്കാൻ ഞായറാഴ്ച്ച രാത്രി പോകാൻ പ്ലാൻ ചെയ്തു. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ബുധനാഴ്ച്ച വരെ പ്ലാൻ നീണ്ടു പോയി. അന്നെന്തായാലും പോകണമെന്നും വിചാരിച്ച് നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി. സമയം വളരെ നല്ലതായത് കൊണ്ട് ഇറങ്ങിയപ്പോൾ തന്നെ നല്ല കിടിലൻ മഴയും തുടങ്ങി. ഒരു വിധം 9 മണി ആയപ്പോൾ വീട്ടിൽ എത്തി. രാത്രി വണ്ടി ഓടിക്കാൻ കുറച്ച് മടിയായതുകൊണ്ട് ആദ്യം ഒന്നാലോചിച്ചു ഇന്ന് തന്നെ പോകണോ എന്ന്. പിന്നെ എന്നെയും വെയിറ്റ് ചെയ്ത നിക്കുന്ന ചങ്ക്‌സിന്റെ തെറി വിളി ഓർത്തപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല ഒന്ന് ഫ്രഷ് ആയി വന്ന് ഫുഡും കഴിച്ച് ജാക്കറ്റും എടുത്തങ് ഇറങ്ങി. 4.30ന് സൂര്യനെല്ലി എത്തണം എന്നാണ് ബുക്ക് ചെയ്തേക്കുന്ന ജീപ്പിന്റെ ഡ്രൈവർ ചേട്ടൻ പറഞ്ഞത്. എന്നാലെ ഉദയം കാണാൻ സാധിക്കൂ.

ചേർത്തലയിൽ നിന്നും ഇറങ്ങിയപ്പോൾ സമയം 11.30 കഴിഞ്ഞിരുന്നു. സമയത്ത് അവിടെ എത്തുമെന്നു ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പറ്റുന്നത്ര വേഗത്തിൽ മുവാറ്റുപുഴ വരെ ഓടി മാറി . കോതമംഗലം എത്തിയപ്പോൾ ചെറുതായി ഉറക്കം വന്നു തുടങ്ങിയപ്പോൾ വണ്ടി നിർത്തി ഒരു സുലൈമാനിയും കുടിച്ച് 10 മിനിറ്റ് അവിടെ റെസ്റ്റെടുത്തിട്ട് മുഖമൊക്കെ കഴുകി വീണ്ടും യാത്ര തുടർന്നു. കൂടെ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ്‌ പ്രാന്തന്മാരുടെ സിനിമ വിശേഷങ്ങളും കേട്ട് യാത്ര തുടർന്നു. ഒരുത്തനും വണ്ടി ഓടിക്കാൻ അറിയാത്ത കൊണ്ട് കുറച്ച് പാടുപെട്ടു. നേര്യമംഗലം കഴിഞ്ഞപ്പോൾ രാത്രി ഇറങ്ങിയത് അബദ്ധമായിന്നു തോന്നി. മറ്റൊന്നും കൊണ്ടല്ല ഉരുൾ പൊട്ടൽ കാര്യമായി ബാധിച്ച ഏരിയ ആയതിനാൽ കൂടുതലും റോഡ് ഇടിഞ്ഞു കിടക്കുന്നു. എതിരെ ഒരു വണ്ടി വന്നാൽ പെട്ടത് തന്നെ. ഗൂഗിൾ മാപ്പിന്റെ സഹായത്തിയോടെ പോയത് കൊണ്ട് അടിമാലി കഴിഞ്ഞപ്പോൾ ആനച്ചാൽ വഴി സൂര്യനെല്ലിക്ക് പോകുന്നതാ കിലോമീറ്റർ കുറവെന്ന് ഗൂഗിൾ മാപ് പറഞ്ഞു. സമയം 3 കഴിഞ്ഞിരുന്നു ഒന്നര മണിക്കൂർ കൊണ്ട് സൂര്യനെല്ലി എത്തുകയും വേണം. എന്നാൽ പിന്നെ ഗൂഗിളിന്റെ വഴിക് തന്നെ പോകാമെന്നു വെച്ച് വണ്ടി മുന്നോട്ട് നീങ്ങി. എന്തോ ഒരു പന്തികേട് തോന്നിയപ്പോൾ ആ ജീപ്പ് ഡ്രൈവർ ചേട്ടനെ ഒന്ന് വിളിച്ചിട്ട് മുന്നോട്ടു നീങ്ങാമെന്നു വിജാരിച്ചു. വിളിച്ചത് വളരെ നന്നായി ഇല്ലായിരുന്നെങ്കിൽ പെട്ടേനെ. ആ ചേട്ടൻ പറഞ്ഞു അതിലെ വരണ്ട വന്നാൽ നിങ്ങൾ പെടും അതുകൊണ്ട് മൂന്നാർ പോയിട്ട് തേക്കടി റൂട്ടിൽ വന്നാൽ മതിയെന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കാതെ മാപ് ഓഫാക്കി വെച്ചിട്ട് നേരെ മൂന്നാർ റൂട്ട് പിടിച്ചു. പല തവണ മൂന്നാർ പോയിട്ടുണ്ടെങ്കിലും ഇത്ര റിസ്കി ഡ്രൈവ് ഇത് ആദ്യമായിട്ടാണ്. റോഡ് കൂടുതലും ഇടിഞ്ഞു കിടക്കുന്നത് കൊണ്ട് വളരെ ബുദ്ധിമുട്ടായിരുന്നു. [ ബൈക്ക് യാത്രക്കാർ പരമാവധി മൂന്നാർ കുറച്ച് നാളത്തേക്ക് രാത്രിയിലുള്ള യാത്ര ഒഴിവാക്കുന്നത് നല്ലതാകും.] ഒരു വിധം മൂന്നാർ എത്തി.

അവിടെ നിന്നും ഇനി സൂര്യനെല്ലി വരെ റോഡിൻറെ അവസ്ഥ എന്താകുമോ എന്തോ. 7 മാസം മുൻപ് വന്നപ്പോൾ റോഡിൻറെ വീതി കൂട്ടാനായിട്ട് പാറ പൊട്ടിച്ചോണ്ടിരുന്നത് കൊണ്ട് അതിലെ രാവിലെ 9 മണി തുടങ്ങി വൈകിട്ട് 7 മണി വരെ ഗതാഗതം നിർത്തിയിരുന്ന അവസ്ഥയായിരുന്നു. അന്ന് പോയതിനെക്കാളും വളരെ മോശം റോഡ്. പാറ പൊട്ടിക്കുന്നതും പോരാത്തതിന് ഉരുൾപൊട്ടലും എല്ലാം കൂടെ ആയപ്പോൾ തീരുമാനമായി കെടക്കുന്നു. എതിരെയൊന്നും ഒരു വണ്ടിയില്ല ഞങ്ങൾ മാത്രം. 30 കിലോമീറ്റർ ഓടാൻ 1.45 മിനിറ്റ് ഗൂഗിൾ പറഞ്ഞു. മൊത്തം പൊളിഞ്ഞു കിടക്കുന്ന റോഡ്. ഹോ വല്ലാത്തൊരു അനുഭവം തന്നെ. കുറച്ച് നല്ല റോഡ് കിട്ടുമ്പോൾ പരമാവധി സ്പീഡിൽ പോയി ഒരു വിധം 5 മണി കഴിഞ്ഞപ്പോൾ സൂര്യനെല്ലി എത്തി. വേഗം തന്നെ ജീപ്പ് ഡ്രൈവർ ചേട്ടനെ വിളിച്ച് 5 മിനിറ്റ് ഇപ്പോൾ വരാമെന്നു പറഞ്ഞു. എന്നാൽ പിന്നെ ഒരു ചായ കുടിച്ചിട്ട് നീക്കമെന്ന് വിജാരിച്ചു. ചായ കുടിച്ച് തുടങ്ങിയപ്പോൾ പുള്ളിയെത്തി. കുടിച്ച് തീർക്കാൻ നിക്കാതെ വേഗം തന്നെ വണ്ടി കൊണ്ട് പാർക്ക് ചെയ്ത്. ജീപ്പിൽ കയറി. നേരത്തെ ബുക്ക് ചെയ്യാതെ വന്നിരുന്നേൽ പെട്ടേനെ അത്ര തിരക്ക്. ബുക്ക് ചെയ്യാതെ വന്നവരൊക്കെ അവിടെ നിക്കുന്നുണ്ടായിരുന്നു. 10 മണി കഴിഞ്ഞു കേറാനായിട്ട്. രാവിലെ നല്ല തിരക്കാണ് ഉദയം കാണാനായിട്ട്. ഞങ്ങൾക്ക് ഉദയം കിട്ടുമെന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. കാരണം 1 മണിക്കൂർ താമസിച്ചായിരുന്നു അവിടെ എത്തിയത്.
തുടരും…

Leave A Reply

Your email address will not be published.

You cannot copy content of this page